റാന്നി : വിശേഷങ്ങളുടെ മാസത്തിൽ ശയ്യാ വാലംബികളായ കുട്ടികൾക്ക് സമഗ്ര ശിക്ഷ കേരളയുടെ സ്നേഹ സമ്മാനങ്ങൾ നൽകി റാന്നി ബിആർസി. സ്കൂളിൽ വന്ന് പഠിക്കാൻ കഴിയാത്ത കുട്ടികൾക്കാണ് ഫാനുകളും പഠന വിനോദ സാമഗ്രികളും നൽകിയത്. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിത അനിൽകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോൺ എബ്രഹാം അധ്യക്ഷത വഹിച്ചു.
റാന്നി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സച്ചിൻ വയല,വാർഡ് മെമ്പർ ബിനിറ്റ് മാത്യു, റാന്നി ബി ആർ സി ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ ഷാജി എ സലാം, സി ആർ സി കോ-ഓർഡിനേറ്റർമാരായ ദീപ കെ പത്മനാഭൻ, എസ് ദിവ്യശ്രീ, ആര്യ എസ് രാജേന്ദ്രൻ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ എസ് അഞ്ജന, എസ് രാജശ്രീ, സോണിയ മോൾ ജോസഫ്, മേരിക്കുട്ടി എസ് കുര്യൻ, നിമിഷ അലക്സ്, ഹിമ മോൾ സേവ്യർ, വിഞ്ചു, റെനി സാമുവൽ,സീമ എസ് പിള്ള എന്നിവർ പ്രസംഗിച്ചു.