റാന്നി : ഉൾച്ചേർന്ന വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി റാന്നി ബി.ആർ.സി ഇൻക്ലൂസീവ്
മെറിറ്റ് അവാർഡ് നൽകി. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി റാന്നി ബിആർസി നടത്തിയ പരിപാടി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജയന്തി കെ.എസ് അധ്യക്ഷത വഹിച്ചു. അങ്ങാടി ഗ്രാമപഞ്ചായത്ത് മുൻ അംഗം ഷിബു റ്റി. സാമുവൽ കുട്ടികൾക്കുള്ള അവാർഡുകൾ നൽകി. വാർഡ് മെമ്പർ ബെനിറ്റ് മാത്യു, ബി.പി. സി. ഷാജി എ. സലാം, എച്ച്.എം. ഫോറം കൺവീനർ സുരേഷ് കെ.വർക്കി,
പഴവങ്ങാടി ഗവൺമെൻറ് യു.പി സ്കൂൾ പ്രഥമാധ്യാപിക ഷിബി സൈമൺ, സി ആർ സി കോ-ഓർഡിനേറ്റർ അനിത എൻ.എസ്, സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ വിഞ്ചു വി.ആർ, അഞ്ജന എസ്. എന്നിവർ സംസാരിച്ചു. ഉൾച്ചേർന്ന വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി റാന്നി ബി.ആർ.സിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ പിന്തുണ നൽകുന്ന പത്താം ക്ലാസും പ്ലസ് ടുവും വിജയിച്ച കുട്ടികൾക്കാണ് അനുമോദനം നൽകിയത്. അനുമോദന സമ്മേളനത്തിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ബി.ആർ.സി അംഗങ്ങളും പങ്കെടുത്തു. ഉൾച്ചേർന്ന വിദ്യാഭ്യാസത്തിൻ്റെ ചുമതല കൂടി വഹിക്കുന്ന ബി.പി.സി ഷാജി എ. സലാം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.