ഊർജസംരക്ഷണത്തിന്റെയും വൈദ്യുതി സുരക്ഷയുടെയും ബാലപാഠങ്ങൾ കുട്ടികളുമായി പങ്കുവെച്ച് റാന്നി ബി. ആർ.സി

For full experience, Download our mobile application:
Get it on Google Play

റാന്നി: ഊർജസംരക്ഷണത്തിന്റെയും വൈദ്യുതി സുരക്ഷയുടെയും ബാലപാഠങ്ങൾ കുട്ടികളുമായി പങ്കുവെച്ച് റാന്നി ബി. ആർ.സി. ഇടമുറി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന റാന്നി ബിആർസിയുടെ ക്രിയേറ്റീവ് കോർണറിൽ കുട്ടികൾക്ക് എൽഇഡി ബൾബ് നിർമ്മാണത്തിൽ പരിശീലനം നൽകി. ഊർജ്ജ സംരക്ഷണത്തിന്റെയും വൈദ്യുതി സുരക്ഷയുടെയും ബാലപാഠങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ നടത്തിയത്. റാന്നി ബി.പി.സി ഷാജി എ സലാം പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

ക്രിയേറ്റീവ് കോർണർ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗമായ ബി.ശില്പ നായർ, സ്കൂൾ കോ-ഓർഡിനേറ്റർ സി.ജി ഉമേഷ്, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ എസ് ദീപ്തി, അധ്യാപകരായ ടി.വി അർച്ചന, പ്രീതി പ്രഭ എന്നിവർ നേതൃത്വം നൽകി. അഞ്ചു മുതൽ എട്ടു വരെ ക്ലാസിലെ കുട്ടികൾക്കാണ് എൽഇഡി ബൾബ് നിർമ്മാണ പരിശീലനം നൽകിയത്. കുട്ടികൾ സ്വന്തമായി നിർമ്മിച്ച ബൾബുകൾ അവരുടെ വീടുകളിൽ പ്രകാശിക്കും. പരിശീലനത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളും ബൾബുകൾ നിർമ്മിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...

നടുക്കം മാറാതെ ന്യൂയോർക്ക്; ടൈംസ് സ്ക്വയർ ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ്...

0
വാഷിങ്ടൺ : അമേരിക്കയിൽ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തിൽ ബാങ്ക് ഓഫ്...

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...

മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ്...