പഠന നേട്ടങ്ങൾ ഉറപ്പാക്കാൻ പ്രത്യേക പ്രവർത്തന പാക്കേജുമായി റാന്നി ബി ആർ സി

For full experience, Download our mobile application:
Get it on Google Play

റാന്നി : നാലാം ക്ലാസിലെ കുട്ടികളുടെ പഠന നേട്ടങ്ങൾ ഉറപ്പാക്കാൻ പ്രത്യേക പ്രവർത്തന പാക്കേജുമായി റാന്നി ബി ആർ സി. സമഗ്ര ശിക്ഷാ കേരള പത്തനംതിട്ട നടപ്പാക്കുന്ന ഫോക്കസ് 2023 എന്ന തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിച്ചു കൊണ്ടാണ് പ്രവർത്തന പാക്കേജ് നടപ്പിലാക്കുന്നത്. ഉപജില്ലയുടെ ഐകോണിക് പ്രോഗ്രാമായ അക്ഷരക്കൂട്ട് പഠന പരിപോഷണ പരിപാടികൾ നാറാണംമൂഴി പഞ്ചായത്തിലെ മാടമൺ നോർത്ത് ഗവൺമെന്റ് എൽ പി സ്കൂളിൽ നാറാണം മൂഴി പഞ്ചായത്ത് പ്രസിഡന്‍റ് സോണിയ മനോജ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് രാജൻ നീറംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ബിപിസി ഷാജി എ സലാം പ്രവർത്തന പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിയമ്മ അച്ചൻകുഞ്ഞ് മുഖ്യ പ്രഭാഷണം നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചുമതല വഹിക്കുന്ന സി കെ മനോജ് പഠനോപകരണങ്ങളും വർക്ക് ഷീറ്റുകളും പ്രവർത്തന പാക്കേജുംവിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് പി ബി കുഞ്ഞുമോൻ, പ്രഥമാധ്യാപിക അജിതകുമാരി, സി ആർ സി കോ -ഓർഡിനേറ്റർ സൈജു സക്കറിയ എന്നിവർ സംസാരിച്ചു. സമ്മേളനാനന്തരം ബിപിസി ഷാജി എ സലാം രക്ഷിതാക്കൾക്ക് പ്രത്യേക ക്ലാസ് നൽകി.

സമഗ്ര ശിക്ഷ കേരളയുടെ പഠന പരിപോഷണ പാക്കേജുകൾ ആയ മലയാളത്തിളക്കം, ഗണിത വിജയം, ഉല്ലാസ ഗണിതം, ഹലോ ഇംഗ്ലീഷ് എന്നിവയാണ് പദ്ധതിക്കായി പ്രയോജനപ്പെടുത്തുന്നത്. ഗോത്രവർഗ്ഗക്കാരായ കുട്ടികൾ മാത്രം പഠിക്കുന്ന മാടമൺ നോർത്ത് ഗവൺമെന്‍റ് എൽ പി സ്കൂളിലെ പ്രവർത്തനങ്ങൾക്ക് ബിപിസി നേരിട്ട് നേതൃത്വം നൽകും. ഓരോ പഞ്ചായത്തിലെയും പ്രവർത്തനങ്ങൾക്ക് വേണ്ട സഹായം ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാർ നൽകും. ആദ്യഘട്ടത്തിൽ 3,4 ക്ലാസുകൾക്കാണ് ഊന്നൽ നൽകുന്നത്. 30 മണിക്കൂർ അധികസമയം പ്രവർത്തിച്ച് ലക്ഷ്യത്തിലെത്താനുള്ള ശ്രമത്തിലാണ് ഉപജില്ലയിലെ അധ്യാപകർ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...