റാന്നി : വനം വകുപ്പ് കസ്റ്റഡിയിലെടുത്ത ഫാം ഉടമ കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ പി.ജെ.ജോസഫ്.
ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് പ്രശ്നത്തിന് പരിഹാരമല്ല. അസ്വാഭാവിക മരണത്തിനുളള കൂടുതൽ വകുപ്പിട്ട് കേസെടുക്കണം. അത്മഹത്യ എങ്കിൽ ആത്മഹത്യാ പ്രേരണത്തിന് അറസ്റ്റ് ചെയ്യണമെന്നും പി ജെ ജോസഫ് പറഞ്ഞു. റാന്നിയിൽ വനം വകുപ്പ് ആഫീസിനു മുൻപിൽ കേരള കോൺഗ്രസ് എം നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ കുടുതൽ അന്വേഷണം ആവശ്യമാണെന്നും പി ജെ ജോസഫ് പറഞ്ഞു.
അതേസമയം വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ ഫാം ഉടമ പി പി മത്തായി മരിച്ച സംഭവത്തിൽ വനം വകുപ്പിൻ്റെ രേഖകളിൽ കൃത്രിമം നടന്നതായി ജില്ലാ സി ബ്രാഞ്ച് കണ്ടെത്തി. നിയമ വിരുദ്ധമായാണ് മത്തായിയെ കസ്റ്റഡിയിൽ എടുത്തതെന്നും നടപടിക്രമങ്ങളിൽ വലിയ വീഴ്ച ഉണ്ടായതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.