റാന്നിയിലെ വികസനം : വഴിയില്ലാതെ പുറത്തുകടക്കാന്‍ പാടുപെട്ട് റാന്നി ഫയര്‍ ഫോഴ്സ്

For full experience, Download our mobile application:
Get it on Google Play

റാന്നി : ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്റ്റേഷന്‍ വളപ്പില്‍ നിന്നും പുറത്തുകടന്ന് അപകട സ്ഥലത്ത് ഓടിയെത്താന്‍ വര്‍ഷങ്ങളായി പെടാപ്പാട് പെടുകയാണ് റാന്നി ഫയര്‍ ഫോഴ്സ് യൂണിറ്റ്. റാന്നി സിവില്‍ സ്റ്റേഷന്‍ വളപ്പിനുള്ളിലാണ് ഫയര്‍ ഫോഴ്സ് ഓഫീസും പ്രവര്‍ത്തിക്കുന്നത്. വീതി കുറഞ്ഞ സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ വേണം ഫയര്‍ ഫോഴ്സിന്റെ  വലിയ വാഹനം പ്രധാന റോഡിലേക്ക് കടക്കുവാന്‍. ഓരോ ദിവസവും ദുരന്ത മുഖത്തേക്ക് ഓടിയെത്താന്‍ നിരവധി ക്ലേശങ്ങള്‍ സഹിച്ചാണ് ഇവര്‍ പുറത്ത് കടക്കുന്നത്.

റാന്നിയില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിച്ചിട്ട് വര്‍ഷങ്ങളായി. റാന്നിയിലെ ഭൂരിപക്ഷം സര്‍ക്കാര്‍ ഓഫീസുകളും മുന്‍സിഫ്‌, ഒന്നാം ക്ലാസ് മജിസ്ട്രെറ്റ് കോടതികളും ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വാഹന പാര്‍ക്കിങ്ങിന് ഇടമില്ലാത്തതിനാല്‍ സിവില്‍ സ്റ്റേഷനിലേക്ക് വരുന്ന വാഹനങ്ങള്‍ ഫയര്‍ ഫോഴ്സ് ഓഫീസിലേക്ക് കടക്കുന്ന റോഡിന്റെ  വശങ്ങളിലായാണ് നിര്‍ത്തിയിടുക. ഈ വാഹനങ്ങള്‍ക്ക് ഇടയിലൂടെ വളരെയധികം കഷ്ടപ്പെട്ടാണ് ഫയര്‍ ഫോഴ്സ് വാഹനം പ്രധാന റോഡില്‍ എത്തേണ്ടത്.

ഗേറ്റിന് വീതി കുറവായത് കാരണം ഫയര്‍ ഫോഴ്സ് വാഹനം പെട്ടന്ന് കടന്നുപോകാന്‍ കഴിയാത്തതിനാല്‍ പല തവണ മുന്നിലേക്കും പിന്നിലേക്കും എടുത്താണ് പുറത്തേക്ക് ഇറക്കുന്നത്. ഇതിനിടെ ഗതാഗതകുരുക്കുമുണ്ടാകും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റാന്നി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിച്ചെങ്കിലും കെട്ടിടത്തിന് ചുറ്റുമതില്‍ നിര്‍മ്മിച്ചിട്ടില്ല. വീതി കുറഞ്ഞ വഴിയാണ് ഇപ്പോഴുമുള്ളത്. ഗേറ്റും മതിലും നാശാവസ്ഥയിലുമാണ്. വഴി നിര്‍മ്മിക്കാന്‍ 34 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടും അനുമതി ലഭിക്കാത്തതാണ് റാന്നി ഫയര്‍ ഫോഴ്സിന്റെ ഈ ദുരിതത്തിന് കാരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി ; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

0
ബെം​ഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി...

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...