റാന്നി: റാന്നി ഗവ. ഐടിഐ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു. ഉതിമൂട്ടിൽ പിഐപി വിട്ട് നൽകിയ 0.74 ഹെക്ടർ സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കുക. ഇപ്പോൾ റാന്നി പെരുമ്പുഴ ടൗണിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലാണ് വർഷങ്ങളായി ഐടിഐ പ്രവർത്തിക്കുന്നത്. രാജു എബ്രഹാം എംഎൽഎ ആയിരിക്കുമ്പോഴാണ് റാന്നിക്ക് ഐടിഐ അനുവദിച്ചതും പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 5.04 കോടി രൂപ അനുവദിക്കുന്നതും. അന്ന് നിർമ്മാണം ആരംഭിക്കാൻ ടെൻഡർ കഴിഞ്ഞിരുന്നെങ്കിൽ കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്ത് പാറ കണ്ടതിനെ തുടർന്ന് കെട്ടിടത്തിന്റെ ഡിസൈനിൽ മാറ്റം വരുത്തേണ്ടതായി വന്നു. ഇതാണ് നിർമ്മാണം അനിശ്ചിതമായി നീണ്ടുപോകാൻ ഇടയാക്കിയത്. ആദ്യം നാല് നിലകളുള്ള കെട്ടിടമായിരുന്നു വിഭാവനം ചെയ്തിരുന്നത്. എന്നാൽ ചരിഞ്ഞ സ്ഥലത്ത് സംരക്ഷണഭിത്തി നിർമ്മാണം കൂടുതൽ വേണ്ടിവരും എന്ന കാരണത്താൽ ഇപ്പോൾ രണ്ട് നിലകളിലായി ആണ് കെട്ടിടം നിർമ്മിക്കുന്നത്. ‘നാല് നിലകൾക്കുള്ള ഫൗണ്ടേഷൻ ഉണ്ട്. 6300 ചതുരശ്ര അടിയാണ് കെട്ടിടത്തിന്റെ വിസ്തീർണ്ണം. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ സ്ഥലം സന്ദർശിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം എൻജിനീയർ പി ബി പ്രസ്സി, അസി.എൻജിനീയർ ശ്രീജിത്ത് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
.WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.