റാന്നിയെ ശിലാഫലകങ്ങളുടെയും ഫ്ലക്സ് ബോർഡുകളുടെയും ശവപ്പറമ്പാക്കി മാറ്റി : സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ 35 ലക്ഷം രൂപ മുടക്കി നിർമ്മിച്ച അമിനിറ്റി സെന്റർ എട്ട് വർഷമായിട്ടും തുറക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ധർണ്ണ നടത്തി. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. യാത്രക്കാർക്ക് ആശ്രയമാകേണ്ട ഈ കെട്ടിടം തുറന്നു നൽകാതെ സാമൂഹ്യവിരുദ്ധരുടെ താവളമാക്കി മാറ്റാനാണ് ശ്രമമെന്ന് സതീഷ് കൊച്ചുപറമ്പിൽ ആരോപിച്ചു. അഞ്ച് മുറികൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് കെട്ടിടം നിർമ്മിച്ചത്. ഇത് നശിച്ചുപോകാതെ ജനങ്ങൾക്ക് ഉപകാരപ്രദമാക്കാൻ ഗ്രാമപഞ്ചായത്തിന് തിരികെ കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമല തീർത്ഥാടകർക്ക് അടക്കം ആശ്രയമാകേണ്ട പിൽഗ്രിം സെന്ററും കെഎസ്ആർടിസി ഡിപ്പോയും പതിറ്റാണ്ടുകളായി നിർമ്മിക്കാൻ കഴിയാത്തവർക്ക് പുതിയ വികസന പദ്ധതികൾ എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്നും റാന്നിയെ ശിലാഫലകങ്ങളുടെയും ഫ്ലക്സ് ബോർഡുകളുടെയും ശവപ്പറമ്പാക്കി മാറ്റിയെന്നും അദ്ദേഹം വിമർശിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഴവങ്ങാടി ടൗൺ, വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ ധർണ്ണ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. റിങ്കു ചെറിയാൻ, സി കെ ബാലൻ, റൂബി കോശി, അനിത അനിൽകുമാർ, സാംജി ഇടമുറി, തോമസ് അലക്സ്, തോമസ് ഫിലിപ്പ്, സിബി താഴത്തില്ലത്ത്, ആരോൺ ബിജിലി പനവേലി, ജോൺ എബ്രഹാം, സനൽ യമുന എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണം : ജില്ല കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഊര്‍ജിതമാക്കണമെന്ന് ജില്ല കളക്ടര്‍ എ...

മന്ത്രി ഷിബു ബേബി ജോണ്‍ നാളെ (ജൂണ്‍ 25) റാന്നിയില്‍

0
പത്തനംതിട്ട : ജില്ലയിലെ വന്യജീവി - മനുഷ്യ സംഘര്‍ഷം മനസിലാക്കുന്നതിനും ദുരിന്ത...

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം : കര്‍മ്മ 2.0 പദ്ധതിക്ക് ജില്ലയില്‍ തുടക്കം

0
പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി...

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...