റാന്നി : തിരുവിതാംകൂർ ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 24 മുതൽ 27 വരെ റാന്നി രാമപുരം ശ്രീ മഹാവിഷ്ണു ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന റാന്നി ഹിന്ദു മഹാസമ്മേളനത്തിന്റെ പ്രോഗ്രാം നോട്ടീസ് വിതരണ ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് ശ്രീനി ശാസ്താം കോവിൽ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് പി.എൻ നീലകണ്ഠൻനമ്പൂതിരി അങ്ങാടി ഗ്രാമപഞ്ചായത്ത് അഗം പി.എസ് സതീഷ് കുമാറിനു നല്‍കി ഉദ്ഘാടനം ചെയ്തു. കെ.കെ ഭാസ്കരൻ നായർ, റ്റി.എസ് സോമൻ, ജി.അജിഷ് കുമാർ, രാജപ്പൻനായാർ അമ്പാടി, കെ.കെ ശാന്തമ്മ ,എസ്.സരള, വിജയകുമാർ കല്ലൂർ, കെ.ജെ ഷാജി, ആനന്ദ് കുമാർ, കെ.ആർ സുരേന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.
റാന്നി ഹിന്ദു മഹാസമ്മേളനത്തിന്റെ പ്രോഗ്രാം നോട്ടീസിന്റെ പ്രകാശനം നടത്തി
RECENT NEWS
Advertisment