റാന്നി : 78-ാമത് റാന്നി ഹിന്ദുമതസമ്മേളനം ഇന്ന് രാമപുരം മഹാവിഷ്ണുക്ഷേത്ര ഓഡിറ്റോറിയത്തിലെ ധർമശാസ്താ നഗറിൽ ആരംഭിക്കും. സമ്മേളനത്തിന് മുന്നോടിയായി വെള്ളിയാഴ്ച എരുമേലി ധർമശാസ്താ ക്ഷേത്രത്തിൽനിന്ന് മേൽശാന്തി പകർന്നുനൽകിയ ദീപവുമായുള്ള ജ്യോതിപ്രയാണ രഥഘോഷയാത്ര രാത്രിയിൽ റാന്നിയിലെത്തിച്ചേർന്നു. തിരുവിതാംകൂർ ഹിന്ദുധർമപരിഷത്ത് പ്രസിഡന്റ് രാജേഷ് ആനമാടം സമ്മേളന നഗറിൽ പതാക ഉയർത്തും. 11-ന് രവിവാര പാഠശാലാ മത്സരങ്ങൾ, നാലിന് തിരുവാതിര, ഏഴിന് ആവണീശ്വരം ഷൺമുഖന്റെ പ്രഭാഷണം.സമ്മേളനത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 11-ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള നിർവഹിക്കും. മാർഗദർശകമണ്ഡലം ജനറൽ സെക്രട്ടറി സത്‌സ്വരൂപാനന്ദ സരസ്വതിസ്വാമികൾ അധ്യക്ഷത വഹിക്കും.
ഞായറാഴ്ച രാവിലെ 11-ന് രവിവാരപാഠശാല സമ്മേളനം, വൈകിട്ട് 5.30-ന് അയ്യപ്പധർമസമ്മേളനം, രാത്രി ഏഴിന് പ്രഭാഷണം, തിങ്കളാഴ്ച വൈകിട്ട് 5.30-ന് സാംസ്‌കാരിക സമ്മേളനം, രാത്രി ഏഴിന് പ്രഭാഷണം, ചൊവ്വാഴ്ച വൈകീട്ട് നാലിന് കാവ്യസന്ധ്യ, 5.30-ന് വനിതാ സമ്മേളനം, രാത്രി ഏഴിന് പ്രഭാഷണം. ഇന്ന് സമ്മേളനം സമാപിക്കും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം വാഴൂർ തീർഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ ഉദ്ഘാടനം ചെയ്യും. യോഗക്ഷേമസഭ പ്രസിഡന്റ് അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടത്തും. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ അധ്യക്ഷത വഹിക്കും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033






























