റാന്നി: റാന്നിയില്‍ പത്തനംതിട്ട നാര്‍ക്കോട്ടിക് സെല്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവും ഹഷീഷ് ഓയിലെത്തിച്ചെന്നു കരുതുന്ന ഒഴിഞ്ഞ കുപ്പിയും പിടികൂടി. തോട്ടമൺ അറയ്ക്കൽ പെരുമേത്ത് വിപിൻ (24) ആണ് പിടിയിലായത്. 45 ഗ്രാം കഞ്ചാവ് വീട്ടിൽ നിന്ന് കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട നാർക്കോട്ടിക് സെൽ ഡി.വൈ എസ് പി. ആർ. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ രാവിലെ 11 മണിയോടെയാണ് പരിശോധന നടത്തിയത്. ഒഴിഞ്ഞ കുപ്പിയിൽ ഹാഷിഷ് ഉണ്ടായിരുന്നതായാണ് സംശയമെന്ന് പോലീസ് പറഞ്ഞു.
റാന്നിയില്‍ കഞ്ചാവ് പിടികൂടി
RECENT NEWS
Advertisment