റാന്നി മിനി സിവിൽ സ്റ്റേഷൻ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: നിർമ്മാണം പൂർത്തീകരിച്ച റാന്നി മിനി സിവിൽ സ്റ്റേഷൻ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി സർക്കാർ ഓഫീസുകൾ അവിടേക്ക് മാറ്റാൻ അടിയന്തിര നടപടി സ്വീകരിക്കണം എന്ന് റാന്നി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഉന്നത നിലവാരത്തിൽ പുനരുദ്ധരിച്ച ചേത്തയ്ക്കൽ – കൂത്താട്ടുകുളം റോഡിൽ പൈപ്പ് ഇടുന്നതിനായി വാട്ടർ അതോരിറ്റി വെട്ടിപ്പൊളിച്ചിട്ട് പുനസ്ഥാപിക്കാത്തത് വലിയ വിമർശനത്തിനിടയാക്കി.

റാന്നിയിലൂടെ കടന്നുപോകുന്നതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ദേശീയ പാതയുടെ വിശദാംശങ്ങൾ ലഭ്യമാക്കണമെന്ന് റിങ്കു ചെറിയാൻ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തിൽ തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടി
ല്ലെന്ന് പ്രമോദ് നാരായൺ എംഎൽഎ സമിതിയെ അറിയിച്ചു. റോഡ് സംബന്ധിച്ചും അലൈൻമെന്റും സംബന്ധിച്ച് വ്യക്തത വരുത്തിയ ശേഷം തുടർ നടപടി സ്വീകരിക്കാം എന്ന് എംഎൽഎ പറഞ്ഞു.

റാന്നിയിലെ വരൾച്ച ബാധിത മേഖലകൾ റിപ്പോർട്ട് ചെയ്ത് റാന്നിയെ വരൾച്ച ബാധിത മേഖലായി പ്രഖ്യാപിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാൻ എം എൽ എ തഹസിൽദാരെ ചുമതലപ്പെടുത്തി. ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ട്. വൈദ്യുത കേബിളിന്റെ അപര്യാപ്തതയാണ് കെ എസ് ടി പി റാന്നി തോട്ടമൺ ഭാഗത്ത് സ്ഥാപിച്ച ലൈറ്റുകൾ കത്തിക്കാനാകാത്തത്. മാർച്ച് 15 നകം പ്രശ്നം പരിഹരിക്കും എന്ന് കെ എസ് ടി പി അറിയിച്ചു.

പ്രമോദ് നാരായണൻ എംഎൽഎ അധ്യക്ഷനായ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഗോപി , ജില്ലാ പഞ്ചായത്ത് അംഗം ജോർജ് എബ്രഹാം, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ആർ പ്രകാശ്, അമ്പിളിപ്രഭാകരൻ നായർ , വികസന സമിതിയംഗങ്ങളായ പി ആർ പ്രസാദ്, ആലിച്ചൻ ആറൊന്നിൽ, റിങ്കു ചെറിയാൻ, രാജു മരുതിക്കൽ, പാപ്പച്ചൻ കൊച്ചുമേപ്രത്ത്, റെജി കൈതവന, സജി ഇടിക്കുള എന്നിവർ പ്രസംഗിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കും : റവന്യൂ മന്ത്രി എ.പി അനില്‍ കുമാര്‍

0
പത്തനംതിട്ട : മഴക്കെടുതി മൂലം നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് റവന്യൂ...

പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
പത്തനംതിട്ട: പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രളയത്തിൽ...

അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

0
പത്തനംതിട്ട: അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം...

മഴക്കെടുതി : പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു

0
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ആഗസ്റ്റ് 4,...