റാ​ന്നി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞവരുടെ വീ​ടാ​ക്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: റാ​ന്നി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞവരുടെ  വീ​ടാ​ക്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. അ​ങ്ങാ​ടി സ്വദേശി ഫെ​ബി​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.  റാന്നി  ചിറക്കല്‍പടി കുന്നുംപുറത്ത് കെ.​എം ജോ​സ​ഫ് എ​ന്ന​യാ​ളു​ടെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആക്രമണത്തില്‍ ഒരാള്‍ക്ക്‌ പരിക്കേറ്റു. ഇന്നലെ രാ​ത്രി രണ്ടുമണിയോടെ  ​ആ​യി​രു​ന്നു ആ​ക്ര​മ​ണം.

ഹൃ​ദ്‌​രോ​ഗി​യാ​യ ജോ​സ​ഫ് ഇ​ന്‍​ഡോ​റി​ല്‍ ഗ്രേറ്റര്‍ കൈലാസ് ആശുപത്രിയില്‍ പരിശോധനക്ക് പോയി മടങ്ങാന്‍ നേരമാണ് ലോക്ക് ഡൌണ്‍  പ്രഖ്യാപിച്ചത്. തുടര്‍ന്ന് അവിടെ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം അവിടുത്തെ മലയാളിസമാജം സ്ഥലം എം.പിയുടെ സഹായത്തോടെ സ്വകാര്യ ബസ്സ്‌ കേരളത്തിലേക്ക് വിട്ടിരുന്നു. ഈ ബസ്സിലാണ് ജോസഫും ഭാര്യ മിനി ജോസഫും മകന്‍ ഏബിള്‍ ജോസഫും നാട്ടിലെത്തിയത്. ഇന്നലെ രാത്രി ഒന്‍പതു മണിയോടെ ചങ്ങനാശ്ശേരിയില്‍ ഇവര്‍ എത്തി. തുടര്‍ന്ന് സഹയാത്രികയായ ഒരു സിസ്റ്ററിന്റെ  സഹായത്തോടെ ആംബുലന്‍സില്‍ റാന്നിയിലെ വീട്ടില്‍ 11 മണിയോടെ എത്തി. യാത്രാക്ഷീണം ആയതിനാല്‍ പെട്ടെന്ന് തന്നെ ഉറങ്ങാന്‍ കിടന്നു. രാത്രി രണ്ടുമണിയോടെ വീടിന്റെ ജനലുകള്‍ തകരുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. വലിയ കല്ലുകള്‍ ജനല്‍ചില്ലുകള്‍ തകര്‍ത്ത് മുറിയില്‍ വീണു. ഏറു കൊണ്ട് ജോസഫിന്റെ ഭാര്യ മിനിക്കും പരിക്കേറ്റു. ശബ്ദംകേട്ട് അയല്‍വാസികളില്‍ ചിലര്‍ ഉണര്‍ന്നതോടെയാണ് അക്രമികള്‍ സ്ഥലം വിട്ടത്. രാത്രിതന്നെ പോലീസിനെ വിവരം അറിയിക്കുകയും അവര്‍ സ്ഥലത്ത് എത്തുകയും ചെയ്തിരുന്നുവെന്ന്  ജോസഫ് പറഞ്ഞു.

പത്തനംതിട്ട മീഡിയക്ക് നല്‍കിയ പ്രത്യേക അഭിമുഖം കാണാം ..
https://www.facebook.com/mediapta/videos/377404186549845/

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...