റാന്നി : കരിനാഗങ്ങളുടെ വേഗപ്പോരില്‍ ആവേശം പകരാന്‍ റാന്നി പള്ളിയോടം ഓളപ്പരപ്പിലേക്ക്. നൂറുകണക്കിന് നാട്ടുകാരുടെ ആര്‍പ്പുവിളി മുഴങ്ങവെ ജലോത്സവങ്ങളില്‍ പങ്കെടുക്കാനായി റാന്നി പള്ളിയോടം പമ്പാനദിയിൽ നീരണിഞ്ഞു. ഭഗവതികുന്ന് ദേവീക്ഷേത്രത്തിലെ വഴിപാടുകൾക്ക് ശേഷം എൻഎസ്എസ് കരയോഗം ഭാരവാഹികൾ, റാന്നി പള്ളിയോടം ഭാരവാഹികൾ, ജനപ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് നീരണിഞ്ഞത്. നീരണിയൽ യോഗം ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ് ഗോപി ഉദ്ഘാടനം ചെയ്തു.
പള്ളിയോടം സേവാസമിതി പ്രസിഡന്‍റ് കെ. ഗോപാലകൃഷ്ണ കുറുപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജെസ്സി അലക്സ് മുഖ്യപ്രഭാഷണവും, റാന്നി മുൻ എംഎൽഎ രാജു എബ്രഹാം സന്ദേശവും നൽകി. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് അനിത അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം എസ് സുജ, അന്നമ്മ തോമസ്, പഴങ്ങാടി പഞ്ചായത്ത് അംഗം ബിനിറ്റ് മാത്യു, റിങ്കു ചെറിയാൻ, സമദ് മേപ്രത്ത്, ഭദ്രൻ കല്ലക്കൽ, ശ്രീനി ശാസ്താംകോവിൽ, ആലിച്ചൻ ആറൊന്നിൽ, രവികുന്നക്കാട്, എം ജി രവീന്ദ്രകുമാർ, പി എൻ നിലകണ്ഠൻ നമ്പൂതിരി, എംജി വേണുഗോപാൽ, സതീഷ് കുമാർ, പി ജി പ്രസാദ് കുമാർ, പി കെ മോഹനൻ നായർ, ജയേഷ് എന്നിവർ പ്രസംഗിച്ചു.