റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ “വ്യാപാരി മിത്ര ” ക്യാമ്പയിൻ ജൂൺ 30 വരെ : ലൈസന്‍സുകള്‍ പിഴയില്ലാതെ എടുക്കാം – നികുതികള്‍ അടക്കാം

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന മുഴുവൻ വ്യാപാര – വ്യവസായ സ്ഥാപനങ്ങളെയും നിയമ വിധേയമാക്കുന്നതിനും വ്യാപാരികൾക്ക് ആവശ്യമായ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുമായി ജൂൺ 30 വരെ ” വ്യാപാരി മിത്ര “എന്ന പേരിൽ ക്യാമ്പയിൻ നടത്തുന്നു. ഈ ക്യാമ്പയിൻ കാലയളവിൽ വ്യാപാരികൾക്ക് ഇതു വരെ ലൈസൻസ് എടുക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ കൂടാതെ ലൈസൻസ് എടുക്കാം. വ്യാപാര സ്ഥാപനങ്ങളുടെ കരം, തൊഴിൽ നികുതി (പ്രൊഫഷണൽ ടാക്സ് ) എന്നിവ കുടിശ്ശിക കൂടാതെ അടച്ചു തീർക്കാം. ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉറപ്പു വരുത്തുക എന്നീ കാര്യങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കേണ്ടതാണെന്നും റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

ഹരിതകർമ്മ സേനയ്ക്ക് യൂസർ ഫീ കൃത്യമായി നൽകി സഹകരിക്കണമെന്നും നിശ്ചിത സമയത്തിനകം ലൈസൻസ് എടുക്കാത്തവർക്കും കരം അടക്കാത്തവർക്കുമെതിരെ ക്യാമ്പയിന് ശേഷം നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും നാടിന്റെ വികസനത്തിനും സുതാര്യമായ വ്യാപാര അന്തരീക്ഷത്തിനും വേണ്ടി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഒരുക്കുന്ന ഈ ജനകീയ ക്യാമ്പയിനുമായി എല്ലാ വ്യാപാരികളും പൂർണ്ണമായി സഹകരിക്കണമെന്നും പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി അഭ്യർത്ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...