റാന്നി പെരുനാട് ബിവറേജ് ഔട്ട് ലെറ്റില്‍ ബിയറിന് എം.ആര്‍.പി വിലയെക്കാൾ കൂടിയ വില ഈടാക്കി ; പത്തനംതിട്ട കൺസ്യൂമർ കോടതിയില്‍ പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി പെരുനാട് ബിവറേജ് ഔട്ട് ലെറ്റില്‍ ബിയറിന് എം.ആര്‍.പി വിലയെക്കാൾ കൂടിയ വില ഈടാക്കിയതിനെതിരെ പത്തനംതിട്ട കൺസ്യൂമർ തർക്കപരിഹാര കമ്മീഷനിൽ പരാതി. മാമ്പാറ വാലുപുരയിടത്തിൽ എ.റ്റി. ആകാശ് ആണ് ഹർജി ഫയൽ ചെയ്ത‌ത്. കഴിഞ്ഞ 9 ന് പെരുനാട് ബിവറേജ് ഔട്ട് ലെറ്റില്‍ നിന്നും വാങ്ങിയ 650 മില്ലി ലിറ്ററിന്റെ ഒരു കുപ്പി ബിയറിലാണ് വില തര്‍ക്കം വന്നത്. ബിയറിന്റെ  വില എം.ആര്‍.പിയായി കുപ്പിയിൽ രേഖപ്പെടുത്തിയിരുന്നത് 170 രൂപയും ബില്‍ കിട്ടിയപ്പോള്‍ കൊടുക്കേണ്ടി വന്നത് 180 രൂപയുമാണ്. എന്നാൽ ബോട്ടിലിലുള്ള വിലയേക്കാൾ 10 രൂപാ കൂടുതൽ രേഖപ്പെടുത്തിയ 180 രൂപായുടെ ബിൽ നൽകിയതിനെ ചോദ്യം ചെയ്‌തപ്പോൾ ജീവനക്കാര്‍ അസഭ്യവാക്കുകൾ പറയുകയും ഇവിടെ ഇങ്ങനെയാണ് വേണമെങ്കിൽ വാങ്ങിച്ചാൽ മതിയെന്നു പറഞ്ഞ് അപമാനിക്കുകയും ചെയ്‌തു.

എം.ആര്‍.പി വിലയാൾ ഒരു രൂപാ പോലും കൂടുതൽ വാങ്ങാൻ നിയമമില്ലാതിരിക്കുകയും അതു ചോദ്യം ചെയ്‌തപ്പോൾ അപമാനിക്കുകയും പെയ്തു എന്നാണ് ആകാശ് പറയുന്നത്. ഹർജി ഫയലിൽ സ്വീകരിച്ച കമ്മീഷൻ കൂടുതൽ തെളിവുകൾ എടുക്കുന്നതിനും ഹർജികക്ഷിയേയും എതിർകക്ഷികളേയും വിസ്‌തരിക്കുന്നതിനും എതിർകക്ഷികൾ കമ്മീഷനിൽ ഹാജരാകാൻ ഉത്തരവിടുകയുണ്ടായി. വാങ്ങിയ അമിത വില തിരികെ ലഭിക്കണമെന്നും നഷ്ടപരിഹാരമായി 20,000 രൂപയും കോടതി ചിലവും കിട്ടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...