റാന്നിയില്‍ റോഡ് നിർമ്മാണത്തിന്‍റെ മറവിലെ അനധികൃത മണ്ണ് നികത്തൽ അവസാനിപ്പിക്കണമെന്ന് ആവശ്യം

For full experience, Download our mobile application:
Get it on Google Play

റാന്നി: കെ.എസ്.ടി.പി സ്റ്റോക്ക് യാർഡ് എന്ന ബോർഡ് വെച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടുള്ള അനധികൃത മണ്ണ് നികത്തൽ മൂലം പരിസരവാസികൾ ദുരിതത്തിൽ. മന്ദമരുതി ജംഗ്ഷന് സമീപം വായനശാല പടിക്കലാണ് സ്വകാര്യ ഭൂമിയിൽ കെ.എസ്.ടി.പി ബോർഡ് വെച്ച് മണ്ണിട്ട് നികത്തിയത്.

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ കോന്നി-പ്ലാച്ചേരി റീച്ചിലെ നിര്‍മ്മാണങ്ങളുടെ മറവിലാണ് മണ്ണിടീല്‍. ഇതുമൂലം സമീപ വസ്തു ഉടമകളുടെ സ്ഥലത്ത് മരങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും വസ്തുവിലൂടെ ഉണ്ടായിരുന്ന കൈതോട് മണ്ണിട്ട് നികത്തുകയും ചെയ്തു. നല്ല മഴ പെയ്താൽ മണ്ണ് ഒഴുകി വസ്തു ഉടമകൾക്ക് വലിയ നാശനഷ്ടം ഉണ്ടാകും.

മണ്ണു കൂനയുടെ വശത്തുകൂടി വഴി വെട്ടി സ്ഥലം പൂർണമായും മണ്ണിട്ട് നികത്താൻ ഉള്ള ശ്രമത്തിലാണ് ഉടമ ഇപ്പോൾ. കെ.എസ്.ടി.പി യുടെയും റോഡ് നിർമ്മാണ കമ്പനികളുടെയും ശ്രദ്ധയിൽ വിഷയം പെടുത്തുമെന്നും കൈത്തോട് പുനഃസ്ഥാപിക്കുകയും, സമീപവാസികളുടെ ആശങ്കകൾ പരിഹരിക്കുകയും, നാശനഷ്ടം നികത്തുകയും ചെയ്യുവാൻ അധികൃതർ തയ്യാറായില്ലെങ്കിൽ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് വാർഡ് മെമ്പർ റൂബി കോശി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പ്രമോദ് മന്ദമരുതി എന്നിവർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...