റാന്നി : 2018-19 ലെ കാലവര്‍ഷത്തില്‍ തകര്‍ന്ന ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ ഫണ്ട് പദ്ധതിയില്‍ നിന്നും (സി എം എല്‍ ആര്‍ ആര്‍ പി ) ആദ്യ ഘട്ടമായി 57 റോഡുകള്‍ക്ക് 8.75 കോടി രൂപ റാന്നി നിയോജക മണ്ഡലത്തിന് അനുവദിച്ചതായി രാജു എബ്രഹാം എംഎല്‍എ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ പരിപാലനം രണ്ടു വര്‍ഷത്തേക്ക് ഉറപ്പുവരുത്തണം എന്ന നിബന്ധനയോടെ ആണ് പദ്ധതിക്ക് ഭരണാനുമതി നല്‍കിയിട്ടുള്ളത്. റോഡുകളുടെ പഞ്ചായത്ത് തിരിച്ചുള്ള പട്ടികയും അവയുടെ തുക ലക്ഷത്തില്‍ ബ്രാക്കറ്റിലും ചുവടെ.
അയിരൂര്‍ പഞ്ചായത്ത് പുളിമൂട്ടില്‍ പടി -കുമ്പഴ വടക്ക് റോഡ് (10) കാവുംപടി – കാരക്കാട് പടി റോഡ് (10) ചുഴുകുന്നില്‍ – തേക്കുങ്കല്‍ – കുരിശു കവല റോഡ് (20), കളരിത്തറ – ചുഴുകുന്നില്‍ റോഡ് ( 20), തോട്ടത്തില്‍ വീട്ടില്‍ പടി – ഞൂഴുവേലില്‍ പടി എം.ടി എല്‍ പി സ്‌കൂള്‍ റോഡ് (20), എന്‍എസ്എസ് മന്ദിരം പടി -മുത്തേറ്റുപാറ റോഡ് (10), ചെറുകോല്‍ പഞ്ചായത്തിലെ പുളി നില്‍ക്കുന്ന കാലായി- പ്ലാത്തോട്ടം റോഡ് (10), പാല നില്‍ക്കുന്നതില്‍ പടി -മുണ്ടോട്ടില്‍ പടി റോഡ് (10), ചമയ്ക്കല്‍ പുള്ളിക്കല്ല് (15), എഴുമറ്റൂര്‍ പഞ്ചായത്തിലെ തെള്ളിയൂര്‍ കാവ് -മുറ്റത്തു മണല്‍ റോഡ് (20) , നാരകത്താനി -ചവറംപ്ലാക്കല്‍ റോഡ് (10 ), നാരകത്താനി-പ്ലാക്കല്‍ മേല്‍മുറി (10), മുക്കുഴി കറുത്ത മാങ്കല്‍പടി ( 20 ), വാളക്കുഴി -ഇടയ്ക്കാട് – ചൂരി നോലി (20), കുന്തറപ്പടി -സീതക്കുളം (10), മാമ്പേമണ്‍-മണ്ണാക്കുഴി – മുതുപാല (10 ), വെട്ടിത്തറ -പുല്ലേലിമണ്‍- കരിക്കാട് ( 20 ), ഇണ്ടനാട് -മടുക്കപ്പുഴ (10).
കൊറ്റനാട് പഞ്ചായത്തിലെ വെള്ളയില്‍ – കുരിശു മുട്ടം (10), മടത്തകം – പൂവന്‍ മല – ചിരട്ടോലില്‍ റോഡ് (10 ), കോട്ടാങ്ങല്‍ പഞ്ചായത്തിലെ പനംതോട്ടത്തില്‍ പടി – കണ്ണങ്കര റോഡ് (10 ), പാലത്താനം – പുന്നത്തോട്ടം റോഡ് ( 10 ) , കല്ലമ്മാവ് -ആനക്കുഴി (10), കുളത്തകം -പാലയ്ക്കല്‍ (10), റീത്ത് പള്ളിപ്പടി -കെടുകെട്ടി പാറ (10) , തുണ്ടിയില്‍പ്പാറ-അമ്പലം റോഡ് ( 10 ), റാന്നി അങ്ങാടി പഞ്ചായത്തിലെ കടപുഴ മണ്ണാറത്തറ -കുളക്കുറ്റി റോഡ് (20), മണ്ണാറത്തറ – കുളക്കുറ്റി റോഡ് (10 ), മുണ്ടപ്ലാക്കല്‍പടി -ആറ്റാശേരി പടി റോഡ് (20 ), പൂവന്‍ മല -പനം പ്ലാക്കല്‍ ( 20 ), തൃക്കോമല -പാലത്തിങ്കല്‍ പടി – ചെറുനാട്ട്പടി (20), കുടിലും പടി -തൃക്കോ മല പള്ളിപ്പടി (20), തൃക്കോമല – കുടിലും പടി – മുട്ടി തോട്ടത്തില്‍ പടി (20), കോയിപ്പാട്ട് പടി – മഞ്ഞു മാങ്കല്‍പടി (20), വരവൂര്‍ – പൂവന്‍ മല (20), ചരുവില്‍ പടി -നസ്രത്ത് പള്ളിപ്പടി (25), റാന്നി പഞ്ചായത്തിലെ കൊല്ലന്‍പടി -വരിക്ക പ്ലാമൂട് റോഡ് (15), കഞ്ഞിക്കുഴി -പന്തളം മുക്ക് റോഡ് (10), മല്ലപ്പള്ളി പടി – പാക്ക് ഓഫീസ് പടി (10), ആയുര്‍വേദ പടി – തിരുവാഭരണ പാദ സംരക്ഷണം (15), പടിയറക്കടവ്- പള്ളിപ്പടി റോഡ് (25), പഴവങ്ങാടി പഞ്ചായത്തിലെ ചാലുങ്കല്‍ -പമ്പാവാലി റോഡ് (10 ), പുള്ളോലിപ്പടി പാലം – അപ്രോച്ച് റോഡ് പാലവും (35), മാടത്തുംപടി -പച്ചടിക്കാമല റോഡ് (10 ), മാടത്തുംപടി -സ്റ്റോര്‍ പടി -ചെറുകത്തേക്ക് റോഡ് (10 ), ഇടമണ്‍- ചുഴുക്കുന്ന് (10), മുക്കാലുമണ്‍ -പുലിയളള് റോഡ് ( 20), പെരുന്നാട് പഞ്ചായത്തിലെ എരുവാറ്റുപുഴ -മാമ്പാറ റോഡ് (25 ), ബിമ്മരം കോളനി റോഡ് സംരക്ഷണം (45), മണക്കയം – ചിറ്റാര്‍ റോഡ് പുനരുദ്ധാരണം (25), തൊണ്ടിക്കയം – മണിയാര്‍ റോഡ് കലുങ്ക് ( 30 ), വടശേരിക്കര പഞ്ചായത്തിലെ ബൗണ്ടറി -തടത്തിലുഴം ( 10), ഇടത്തറ – കൊമ്പനോലി റോഡ് (10), വെച്ചൂച്ചിറ പഞ്ചായത്തിലെ കോളനി ഓഫീസ് പടി -വൈദ്യര്‍ മുക്ക് റോഡ് (10), കുന്നംഹോമിയോ പടി – വല്യേലിമല റോഡ് (10), എംജി എം റോഡ് കാവില്‍ പടി (10 ), പുറമറ്റം പടി – മണ്ണടിശാല (10).