റാന്നി : റാന്നി സംസ്‌കൃതി സാംസ്‌കാരിക വേദിയുടെ ഏഴാമത് നവരാത്രി നൃത്ത സംഗീതോത്സവം 18 മുതൽ 23 വരെ റാന്നി സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. 18-ന് വൈകീട്ട് ആറിന് പ്രമോദ് നാരായൺ എം.എൽ.എ. ഉദ്ഘാടനംചെയ്യും. സംസ്‌കൃതി പ്രസിഡന്റ് ടി.കെ.ഗോപാലകൃഷ്ണൻ അധ്യക്ഷതവഹിക്കും. കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ എസ്.ഉണ്ണികൃഷ്ണൻ മുഖ്യാതിഥി ആയിരിക്കും. റാന്നി നൃത്യതി കലാക്ഷേത്രം ഡയറക്ടർ സരോജിനി ചെല്ലപ്പാസിനെ ആദരിക്കും. അന്ന് വൈകീട്ട് 5.30-ന് മുണ്ടപ്പുഴ ശ്രീജിത്ത് വി.നായരുടെ സോപാനസംഗീതവും രാത്രി 7.30-ന് അങ്ങാടി നാട്യഗൃഹ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ എന്നിവ ഉണ്ടായിരിക്കും.
19-ന് വൈകീട്ട് ഏഴിന് നടക്കുന്ന കാവ്യസായാഹ്നത്തിൽ ഡോ.കെ.ജെ.സുരേഷ്, ഡോ.പി.എൻ.രാജേഷ് കുമാർ, പി.ചന്ദ്രമോഹൻ, ദീപ സനൽ തുടങ്ങിയവർ പങ്കെടുക്കും. രാത്രി 7.30-ന് ഗാനമൂർത്തി സംഗീതവിദ്യാലയം ഫ്യൂഷൻ അവതരിപ്പിക്കും. 20-ന് വൈകീട്ട് ഏഴിന് കലാമണ്ഡലം ഹർഷാ വിക്രമൻ നയിക്കുന്ന സംഗീതാർച്ചന, എട്ടിന് എ.ആർ.ദേവനന്ദ, എ.ശ്രേയ, ദേവിക ഷാജൻ എന്നിവർ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, 21-ന് വൈകീട്ട് ഏഴിന് അഭിനന്ദ് സിനുവിന്റെ വയലിൻ ഫ്യൂഷൻ, എട്ടിന് ജി.ആർ.നന്ദന, പാർവതി മുരളി, എം.ലക്ഷ്മി എന്നിവർ അവതരിപ്പിക്കുന്ന നടനവൈഭവം, 22-ന് വൈകീട്ട് ഏഴിന് അരുന്ധതിരാജ്, അരുണിമ രാജ് എന്നിവരുടെ സംഗീതസദസ്സ്, 8.30-ന് ഭദ്ര എസ്.നായർ, ആഷ്‌ലിൻ അന്നാ സാം, നിരഞ്ജന ജി.നായർ എന്നിവരുടെ നൃത്തനൃത്യങ്ങൾ, സമാപന ദിവസമായ 23-ന് വൈകീട്ട് ഏഴിന് പത്തനംതിട്ട റിഥംസ് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ എന്നിവ നടക്കും.