റാന്നി: സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ അറുപത്തിയാറാമത് കല്ലിട്ട പെരുന്നാൾ ഒക്ടോബർ 30 മുതൽ നവംബർ 6 വരെ നടക്കും. മുപ്പതിന് കൂദേശ് ഈത്തോ ആചരണം. 8.30 ന് വിശുദ്ധ കുർബാനയും പെരുന്നാൾ കൊടിയേറ്റും നടക്കും. നവംബർ രണ്ടിന് – പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ, 7 30 ന് വിശുദ്ധ കുർബാന – ഫാ.ടോം മാത്യു തൊടുവോപ്പുഴ. നാലാം തീയതി രാവിലെ 10.30 ന് ആത്മ വിശുദ്ധീകരണ ധ്യാനം . ഐത്തല സെന്റ് കുര്യാക്കോസ് ക്നാനായ പള്ളി വികാരി ഫാ. കുര്യാക്കോസ് എം ഫിലിപ്പ് വചന പ്രഘോഷണം നടത്തും.
അഞ്ചിന് വൈകിട്ട് 5. 30ന് ഐത്തലചരിവുകാലായിൽ ഭവനത്തിൽ സന്ധ്യാപ്രാർത്ഥന തുടർന്ന് ദൈവാലയത്തിലേക്ക് റാസ. 8 30 ന് സൂത്താറാ പ്രാർത്ഥന. ആറാം തീയതി പുനപ്രതിഷ്ഠാദിനാചരണം രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥന, 8.30 ന് കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽവിശുദ്ധ കുർബാന. 10 മണിക്ക് ചേരുന്ന അദ്ധ്യാത്മിക സമ്മേളനം മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഫാ. ബെൻസി മാത്യു കിഴക്കേതിൽ അദ്ധ്യക്ഷത വഹിക്കും. കോർ-എപ്പിസ്കോപ്പ സ്ഥാനത്ത് റൂബി ജൂബിലി (40 വർഷം) പൂർത്തിയാക്കിയ തേക്കാട്ടിൽ എബ്രഹാം കോർ-എപ്പിസ്കോപ്പായ്ക്കും മികച്ച വിജയം നേടിയ വിദ്യാർഥികൾക്കും അനുമോദനം, ഇടവക ഡയറക്ടറി പ്രകാശനം എന്നിവ നടക്കും. ദൈവമാതാവിന്റെ നാമത്തിൽ റാന്നിയിൽ ആദ്യമായി നിർമ്മിക്കപ്പെട്ട ഈ ദൈവാലയം പരിശുദ്ധ അന്ത്യോഖ്യാ സിംഹാസന പ്രതിനിധി മോർ യൂലിയോസ് ഏലിയാസ് ബാവായാൽ 1956 ൽ സ്ഥാപിതമായതാണ്.