റാന്നി : റാന്നി എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന റാന്നി സബ് ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. ഹയർസെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ റാന്നി എസ് സി ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും ഇരു വിഭാഗങ്ങളിലും റാന്നി എം എസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും ഹയർസെക്കൻഡറി വിഭാഗത്തിൽ എബനേസർ എച്ച് എസ് എസ് മൂന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ സെന്റ് തോമസ് എച്ച് എസ് വെച്ചൂച്ചിറ മൂന്നാം സ്ഥാനവും നേടി.
യു പി ജനറൽ വിഭാഗത്തിൽ എം എസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. എസ് സി എച്ച്എസ്എസ് രണ്ടാം സ്ഥാനവും ഗവൺമെന്റ് യു പി എസ് മടമൺ മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ആർ പ്രകാശ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രീതി ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സന്ധ്യാദേവി, സ്കൂൾ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ബാബു കുന്നിരിക്കൽ, റവ. ജോൺസൺ വർഗീസ്, പ്രിൻസിപ്പൽ റ്റീന എബ്രഹാം, ഹെഡ്മാസ്റ്റർ ബിനോയി കെ എബ്രഹാം, ബി പി സി ഷാജി എ സലാം, പി ടി എ വൈസ് പ്രസിഡണ്ട് ജോജോ കോവൂർ, എസ് പി ജി അംഗം രവി കുന്നയ്ക്കാട്ട്, എച്ച് എം ഫോറം കൺവീനർ ഷാജി തോമസ്, റിസപ്ഷൻ കൺവീനർ സ്മിജു ജേക്കബ്, സ്കൂൾ ചെയർമാൻ അരുൺ ശശി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബിനു കെ സാം കൺവീനർ സന്തോഷ് ബാബു ടി ജി, ബിജി കെ നായർ എന്നിവർ പ്രസംഗിച്ചു.