വ്യാ​ജ ടി​ക്ക​റ്റ് ന​ൽ​കി വി​ൽ​പ​ന​ക്കാ​ര​നി​ൽ​ നി​ന്ന്​ പ​ണം ത​ട്ടി ; പരാതിയുമായി 68കാരൻ

For full experience, Download our mobile application:
Get it on Google Play

എറണാകുളം : വ്യാ​ജ ടി​ക്ക​റ്റ് ന​ൽ​കി വി​ൽ​പ​ന​ക്കാ​ര​നി​ൽ​ നി​ന്ന്​ പ​ണം ത​ട്ടി​. വാ​വ​ക്കാ​ട് പ​ള്ള​ത്ത് ഹ​രി​യാ​ണ് (68) പ​റ​വൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​റ​വൂ​ർ വെ​സ്‌​റ്റ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് മു​ന്നി​ൽ ലോ​ട്ട​റി വി​ൽ​ക്കു​ന്ന​യാ​ളാ​ണ് ഹ​രി. കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ഏ​ജ​ൻ​സി​യി​ൽ​നി​ന്ന് ലോ​ട്ട​റി വാ​ങ്ങി​യാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10നും 11​നും മ​ധ്യേ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ എ​ത്തി​യ യു​വാ​വ് ത​നി​ക്ക് ര​ണ്ട് ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളി​ൽ 5,000 രൂ​പ വീ​തം സ​മ്മാ​നം അ​ടി​ച്ചെ​ന്നും പ​ണം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ടി​ക്ക​റ്റ് കൈ​മാ​റി. ത​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന സ​മ്മാ​നം അ​ടി​ച്ച ന​മ്പ​റു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ടി​ക്ക​റ്റി​ലെ ന​മ്പ​ർ കൃ​ത്യ​മാ​യി​രു​ന്ന​തി​നാ​ൽ ഹ​രി ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി 10,000 രൂ​പ നൽകുകയും ചെയ്തു. 1,600 രൂ​പ​ക്ക് ഹ​രി​യു​ടെ കൈ​യി​ൽ​നി​ന്ന് വേ​റെ ടി​ക്ക​റ്റു​ക​ളും എ​ടു​ത്താ​ണ് യു​വാ​വ് പോ​യ​ത്. സമ്മാ​നം അ​ടി​ച്ചെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് യു​വാ​വ് ന​ൽ​കി​യ ടി​ക്ക​റ്റു​ക​ളു​മാ​യി ഹ​രി കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ഏ​ജ​ൻ​സി​യി​ൽ ചെ​ന്ന​പ്പോ​ഴാ​ണ് വ്യാ​ജ ടി​ക്ക​റ്റു​ക​ളാ​ണെ​ന്ന് തിരിച്ചറിഞ്ഞത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എം സ്വരാജിനായി തെരഞ്ഞെടുപ്പ് പ്രചാരണം ; അധ്യാപികയ്‌ക്കെതിരായ നടപടി പിൻവലിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കി

0
കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം നേതാവ് എം സ്വരാജിനായി ഡോ. ശ്രീകല മുല്ലശ്ശേരി...

അയോധ്യ സംഭാവനക്കൊള്ള : മോഷ്ടിച്ച പണം ഓഹരി വിപണിയിൽ നിക്ഷേപിച്ചു, കടമായും കൊടുത്തു

0
ലഖ്നൗ : അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള സംഭാവനപ്പണം തട്ടിയെടുത്ത കേസിൽ പ്രതികൾ പണം...

പിണറായി വിജയന്റെ ആരോപണങ്ങളെ തള്ളി മന്ത്രി എ.പി. അനില്‍ കുമാര്‍

0
വയനാട് : കള്ളാടി മണ്ണിടിച്ചില്‍ സംബന്ധിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി ഇസ്രയേലിന്റെ മുന്നറിയിപ്പ് ; പരിഹാസവുമായി ട്രംപ്

0
വാഷിങ്ടൺ : യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ...