റാന്നി താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ 96 ലക്ഷം രൂപയുടെ ബജറ്റ് അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ 96 ലക്ഷം രൂപയുടെ ബജറ്റ് അവതരിപ്പിച്ചു. പുതിയ മന്ദിരനിർമാണത്തിന് 24 ലക്ഷം രൂപയും ശ്രീഅയ്യപ്പാ ടൂറിസ്റ്റ് ഹോം നവീകരണത്തിന് 3,50,000 രൂപയും വകയിരുത്തി. ചികിത്സാധനസഹായം, വിവാഹധനസഹായം, സ്‌കോളർഷിപ്പുകൾ, എൻഡോവ്‌മെന്റുകൾ, അനുമോദനം എന്നിവയ്ക്കായി മൂന്നുലക്ഷം രൂപ ഉൾപ്പെടുത്തി. ആധ്യാത്മിക പഠനകേന്ദ്രത്തിന് മൂന്നുലക്ഷം രൂപയും, ഹ്യൂമൻ റിസോഴ്‌സസ് സെന്റർ പ്രവർത്തനത്തിന് ഒരുലക്ഷം രൂപയും വസ്തുസംരക്ഷണത്തിന് അഞ്ചുലക്ഷം രൂപയും ബജറ്റിൽ വക കൊള്ളിച്ചിട്ടുണ്ട്. ബജറ്റ് സമ്മേളനം യൂണിയൻ പ്രസിഡന്റ് അഡ്വ.വി.ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സമുദായ അംഗങ്ങളുടെ പുരോഗതിക്കും ക്ഷേമത്തിനും യോജിച്ച പ്രവർത്തനം ഉണ്ടാകണമെന്ന് പ്രസിഡന്റ് പറഞ്ഞു. യൂണിയൻ സെക്രട്ടറി കെ.എം. മഹേഷ് ബജറ്റ് അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എം.എ. ഗോപാലൻനായർ, പി.എൻ. ശശിധരൻനായർ, ഭദ്രൻ കല്ലയ്ക്കൽ, എം.വി. ഗോപാലകൃഷ്ണൻനായർ, വി.ആർ. അനിൽകുമാർ, സി.കെ. ഹരിശ്ചന്ദ്രൻ, മണിയാർ രാധാകൃഷ്ണൻ, അഡ്വ. ഷൈൻ ജി.കുറുപ്പ്, എം.ജി. ശശിധരൻനായർ, എം.ജി. ബാലചന്ദ്രൻനായർ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിനിധി അംഗങ്ങളായ വി.കെ. ഗോപിനാഥപണിക്കർ, പി.എസ്. ആനന്ദാമ്മ, പി.എൻ. ഹരികുമാർ, വി.കെ. രാജഗോപാൽ, എൻ. ബാലകൃഷണപിള്ള, രജീഷ് ജി.നായർ, സി.കെ. ബാലൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...