ദുർഗന്ധം വമിച്ച് റാന്നി താലൂക്ക് ഓഫീസ്

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി താലൂക്ക് ഓഫീസിൽ എത്തിയാൽ മൂക്ക് പൊത്തേണ്ടി വരും. ശുചിമുറിയിൽ സ്ഥാപിച്ചിരിക്കുന്ന മാലിന്യ പൈപ്പിൻ്റെ തകരാർ കാരണമാണ് ശുചിമുറിയിൽ നിന്ന് ദുർഗന്ധം വമിക്കാൻ കാരണമെന്ന് ജീവനക്കാർ പറയുന്നു. റാന്നി സിവിൽ സ്റ്റേഷൻ്റെ രണ്ടാം ബ്ലോക്കിലെ ഒന്നാം നിലയിലാണ് താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്നത്. റവന്യൂവിഭാഗം ഭൂരേഖാ തഹസിൽദാരുടെ ഓഫീസിലേക്കും മുകളിലത്തെ നിലയിലെ ജി.എസ്.റ്റി.ഓഫീസടക്കം വിവിധ ഓഫീസിലേക്ക് പോകുന്ന പടിയുടെ സമീപത്തായുള്ള പുരുഷൻമാരുടെ ശുചിമുറിയിലാണ് രൂക്ഷമായ തരത്തിൽ ദുർഗന്ധം ഉണ്ടാകുന്നത്.

ഇത് സംബന്ധിച്ച് നിരവധി തവണ പൊതു മരാമത്ത് കെട്ടിടവിഭാഗത്തിൽ താലൂക്കാഫീസിലെ ജീവനക്കാർ പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് പറയുന്നത്. മുകളിലത്തെ നിലയിൽ നിന്നുള്ള മാലിന്യങ്ങൾ വരുന്ന പൈപ്പിന് പൊട്ടൽ ഉണ്ടായതു കൊണ്ടാണ് ഇത്തരത്തിൽ ദുർഗന്ധം ഉണ്ടാകുന്നത്. കഴിഞ്ഞ ഒരു മാസക്കാലമായി താലൂക്കാഫീസിലെ ജീവനക്കാർ മൂക്കുപൊത്തി സഹിച്ചു കഴിയുകയാണ്. വിവിധ ആവിശ്യങ്ങൾക്ക് ഇവിടെ വരുന്ന നാട്ടുകാർക്ക് ദുര്‍ഗന്ധം സഹിക്കാതായതോടെയാണ് പരാതി ഉയരാൻ കാരണമായത്. ഇത് അടിയന്തിരമായി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെയും ജീവനക്കാരുടെയും ആവിശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...