പത്തനംതിട്ട : റാന്നിയിലെ സ്കൂളില്‍നിന്ന് വിദ്യാര്‍ഥികളുമായി പോയ ടൂറിസ്റ്റ് ബസ് അടൂരില്‍ പിടികൂടി. ബസില്‍ നിയമവിരുദ്ധമായി ലൈറ്റുകളും സംഗീത സംവിധാനങ്ങളും കണ്ടെത്തി. വിനോദയാത്രയ്ക്ക് സ്കൂള്‍ അധികൃതര്‍ അനുമതി വാങ്ങിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈകിട്ട് തന്നെ തിരിച്ചെത്തുന്ന യാത്രയായതിനാല്‍ ബസ് പിന്നീട് വിട്ടു നല്‍കി. അനധികൃത സാധനങ്ങളെല്ലാം നീക്കം ചെയ്ത് നാളെ ബസ് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. പത്തനംതിട്ട മൈലപ്രയില്‍ കാഴ്ച മറയ്ക്കുന്ന കൂളിങ് ഫിലിം ഒട്ടിച്ചതും അമിത പ്രകാശ സംവിധാനമുള്ളതുമായ മൂന്നു ബസുകളും പിടികൂടി.
റാന്നിയിലെ സ്കൂളില്‍നിന്ന് വിദ്യാര്‍ഥികളുമായി പോയ ടൂറിസ്റ്റ് ബസ് പിടികൂടി
RECENT NEWS
Advertisment