അടൂര്‍ : നേഴ്‌സിനെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. പന്നിവിഴ കാറ്റാടിയില്‍ വിജേഷിനെ ആണ് എനാത്ത് പോലീസ് പിടികൂടിയത്. കഴിഞ്ഞമാസം 19ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഭര്‍ത്താവ് വീട്ടിലില്ലാത്ത തക്കം നോക്കി മാരൂര്‍ സ്വദേശിനിയായ നേഴ്സിന്റെ വീട്ടിലെത്തിയാണ് വിജേഷ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
പ്രതിയും യുവതിയും ഒരേ ആശുപത്രിയിലാണ് ജോലി നോക്കിയിരുന്നത്. അര്‍ദ്ധരാത്രി വീട്ടിലെത്തി ഫോണിലൂടെ കതക് തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ല. തുടര്‍ന്ന് തന്നെ വിളിച്ചു വരുത്തിയതാണെന്ന് നാട്ടുകരെ വിളിച്ചറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയപ്പോള്‍ യുവതി കതക് തുറന്നു നല്‍കുകയായിരുന്നു.
വീടിനകത്തു കയറിയ ഇയാള്‍ കടന്നു പിടിക്കുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. ബഹളം വെച്ചതോടെ ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. സംഭവം നടന്ന് മൂന്നാഴ്ചയ്ക്ക് ശേഷമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ ഇന്ന് ഉച്ചയോടു കൂടിയാണ് പോലീസ് പിടികൂടിയത്.