ഇന്ത്യ ഭരിക്കുന്നത്‌ കോര്‍പ്പറേറ്റുകളോ ? ; ഇന്നും പെട്രോളിയം കമ്പനികളുടെ കൊള്ള

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്. കോഴിക്കോട് പെട്രോള്‍ വില 101 രൂപ 03 പൈസയും ഡീസലിന് 94 രൂപ 82 പൈസയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 100 രൂപ 61 പൈസയും ഡീസലിന് 95.44 രൂപ പൈസയുമായി.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്ത് 33 തവണയാണ് ഇന്ധന വിലവര്‍ധനയുണ്ടാവുന്നത്. പാചക വാതകം അടക്കം ഇന്ധന വിലവര്‍ധന സാധാരണക്കാരന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും.

പെട്രോള്‍ – ഡീസല്‍ ഉല്‍പ്പന്നങ്ങളുടെ വില കൂടിയാല്‍ രാജ്യത്തെ വിലക്കയറ്റത്തോത് വര്‍ധിക്കും. ഔദ്യോഗികമായി കണക്കാക്കുന്ന മൊത്ത വിലസൂചികയിലും റീറ്റെയ്ല്‍ വില സൂചികയിലും ഇത് പ്രതിഫലിക്കും. കാരണം വിലക്കയറ്റ തോത് കണക്കാക്കുന്ന രീതിശാസ്ത്രത്തില്‍ ഇന്ധനങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റീറ്റെയ്ല്‍ വിലക്കയറ്റം 4.23 ശതമാനത്തില്‍ നിന്ന് 6.3 ശതമാനമായി മെയ് മാസത്തില്‍ ഉയര്‍ന്നു. ആറുമാസത്തിനിടയിലെ ഉയര്‍ന്ന നിരക്കാണിത്. ഇന്ധന വിഭാഗത്തിലെ 12 ശതമാനം വരുന്ന വിലക്കയറ്റം ഇതിനു കാരണമായിട്ടുണ്ട്.

പെട്രോള്‍-ഡീസല്‍ എന്നിവയുടെ വില വര്‍ധിച്ചാല്‍ ഉടന്‍ തന്നെ ഗതാഗത ചെലവ് കൂടും. മിക്ക സാധനങ്ങളുടെയും കടത്തുകൂലി കൂടുകയും വില ഉയരുകയും ചെയ്യും. ഭക്ഷ്യ വസ്തുക്കള്‍, വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ എന്നിവക്കെല്ലാം വില കൂടുന്ന ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. ഫലത്തില്‍ ഔദ്യോഗിക വില സൂചിക കണക്കാക്കുന്ന വിലക്കയറ്റ തോതിലും ഉയര്‍ന്നതായിരിക്കും യഥാര്‍ത്ഥ വിലക്കയറ്റം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...