പാലക്കാട് : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ കഠിനതടവിന് വിധിച്ച് കോടതി. ഒറ്റപ്പാലം മനിശ്ശേരി സ്വദേശി ഗോപാലനെയാണ് കോടതി ശിക്ഷിച്ചത്. കരാട്ടെ ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് പ്രതിയെ പട്ടാമ്പി കോടതി 16 വര്‍ഷം കഠിനതടവിന് വിധിച്ചത്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അവധി ദിവസം കരാട്ടെ ക്ലാസിലേക്ക് വിദ്യാര്‍ത്ഥിനിയെ വിളിച്ചു വരുത്തി അധ്യാപകന്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
അവധി ദിവസം വിദ്യാര്‍ത്ഥിനിയെ ക്ലാസിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു ; അധ്യാപകന് 16 വര്‍ഷം കഠിന തടവ്
RECENT NEWS
Advertisment