കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മുന്‍ ബ്ലോക്ക് പ്രസിഡന്‍റും സേവാദൾ സംസ്ഥാന വൈസ് പ്രസിഡന്‍റുമായ പി പി ബാബുവാണ് പിടിയിലായത്. കണ്ണൂർ ചക്കരക്കല്ലില്‍ അയല്‍വാസിയായ ഒന്‍പതുകാരിയാണ് പീഡനത്തിന് ഇരയായത്. നാല് വർഷമായി പല തവണ പീഡിപ്പിച്ചെന്നാണ് 9 വയസുകാരിയായ കുട്ടിയുടെ മൊഴി. ചൈൽഡ് ലൈനിന്റെ നിർദ്ദേശത്തെ തുടർന്നാണ് ചക്കരക്കല്ല് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
RECENT NEWS
Advertisment