ആലപ്പുഴ :വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ആലപ്പുഴയിലെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതി അറസ്‌റ്റില്‍.പാലക്കാട് മണ്ണാര്‍കാട് ആലാലിയ്‌ക്കല്‍ വീട്ടില്‍ മുസ്‌തഫയെയാണ് (20) അറസ്‌റ്റ്‌ചെയ്‌തത്. പത്തനംതിട്ട സ്വദേശിയുടെ പരാതിയിലാണ് നടപടി. സംഭവത്തിനുശേഷം പ്രതി ഹൈദരാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്നു.സൗത്ത് പോലീസ് ഇന്‍സ്‌പെക്‌ടര്‍ എസ് അരുണിന്റെ നേതൃത്വത്തില്‍ എസ്‌ഐ അശോകന്‍, ആര്‍ മോഹന്‍കുമാര്‍, മനോജ് യു കൃഷ്‌ണന്‍, വിപിന്‍ ദാസ്, ആര്‍ ഷാന്‍കുമാര്‍, തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്‌റ്റില്‍
RECENT NEWS
Advertisment