കിളിമാനൂര്‍ : പതിനേഴുകാരിയെ പ്രേമം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. കിളിമാനൂര്‍ മുളയ്ക്കലത്തുകാവ് ചരുവിള പുത്തന്‍വീട്ടില്‍ ശ്രീഹരി(26)ആണ് അറസ്റ്റിലായത്. ഇയാള്‍ ഒരു കുട്ടിയുടെ പിതാവാണ്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായശേഷം കൂട്ടിക്കൊണ്ടുപോയി ചടയമംഗലത്തെ വാടക വീട്ടിലും ലോഡ്ജുകളിലും താമസിപ്പിച്ചാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ ചടയമംഗലത്തു കണ്ടെത്തിയത്. മുളയ്ക്കലത്തുകാവില്‍ നിന്ന് നഗരൂര്‍ പോലീസ് പിടികൂടിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
പതിനേഴുകാരിയെ പ്രേമം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; കിളിമാനൂര്‍ സ്വദേശി അറസ്റ്റില്‍
RECENT NEWS
Advertisment