കൂട്ടബലാത്സംഗ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബിഹാർ :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 3 പേർ അറസ്റ്റിൽ. ബിഹാറിലെ അറാഹിൽ നിന്നാണ് ഇവർ പിടിയിലായത്. 2 പ്രതികൾ കൂടി ഉടൻ പിടിക്കുമെന്ന് പോലീസ് അറിയിച്ചു. മാർച്ച് 31നാണ് കൂട്ടബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കേസിൽ 5 പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. രണ്ട് പേർക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി തൻ്റെ സുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് സംഭവം. വഴിയിൽ കാത്തുനിന്ന 15 കാരിയെ റിക്ഷാ ഡ്രൈവർ ബലമായി ഓട്ടോയിൽ കയറ്റി. വിജനമായ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ച ശേഷം പ്രതി രണ്ട് പേരെ കൂടി വിളിച്ചു വരുത്തി.

ഇവരും പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി. ശേഷം കുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി. പെൺകുട്ടി നിലവിളിച്ചപ്പോൾ റോഡിലേക്ക് വലിച്ചെറിഞ്ഞു. തലയ്ക്ക് പരുക്കേറ്റ് റോഡിൽ കിടന്ന കുട്ടിയെ പിന്നീട് പോലീസ് കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബലാത്സംഗം സംശയിച്ച പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്നാണ് പീഡന വിവരം പുറത്തുവരുന്നതും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...