കൊച്ചി : ആറ് വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവ്. സ്കൂള്‍ ബസ് ജീവനക്കാരനായ ഇടക്കൊച്ചി പാടശേഖരം റോഡ് കേളമംഗലം വീട്ടില്‍ കെ.എസ്.സുരേഷിനെയാണ് (50) എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.സോമന് ശിക്ഷിച്ചത്. ഇതിന് പുറമെ ഒരു ലക്ഷം രൂപ പിഴ അടക്കാനും കോടതി ഉത്തരവിട്ടു.
ഏഴ് വകുപ്പുകളിലായി 50 വര്‍ഷം തടവാണ് വിധിച്ചത്. എന്നാല്‍ ശിക്ഷ ഒരുമിച്ച് 10 വര്‍ഷം മാത്രം അനുഭവിച്ചാല്‍ മതി. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. എറണാകുളം ക്രൈംബ്രാഞ്ച് സി.ഐ രാജേഷ് കുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ. ബിന്ദു ആണ് ഹാജരായത്.