Thursday, April 10, 2025 8:33 am

മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ അച്ഛന്‍ റോഡിലിട്ട് വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

രാജ്കോട്ട് : മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ അച്ഛനും സുഹൃത്തും ചേർന്ന് വെട്ടിക്കൊന്നു. ഗുജറാത്തിലെ രാജ്കോട്ട് കനക്നഗർ സ്വദേശി വിജയ് മേറി(32)നെയാണ് പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയത്. കേസിൽ പെൺകുട്ടിയുടെ അച്ഛനെയും ഇയാളുടെ സുഹൃത്തായ ദിനേശ് രംഗപാര(30) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി രാജ്കോട്ടിലെ ശാന്ത് കബീർ റോഡിൽവെച്ചാണ് ഇരുവരും യുവാവിനെ വെട്ടിക്കൊന്നത്. റോഡരികിൽ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന വിജയ് മേറിനെ ബൈക്കിലെത്തിയ പ്രതികൾ വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒന്നാംപ്രതിയുടെ മകളെ പീഡിപ്പിച്ച കേസിൽ വിജയ് മേർ നേരത്തെ ജയിലിലായിരുന്നു. ഈ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇയാളെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ ഒക്ടോബറിലാണ് വിജയ് മേറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഒളിച്ചോടിയത്. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് പോലീസിൽ പരാതി നൽകി. പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജിയും ഫയൽചെയ്തു. ഇതോടെ പോലീസ് സംഘം അന്വേഷണം ഊർജിതമാക്കുകയും 2021 മാർച്ചിൽ ജുനഗദ്ദിൽനിന്ന് ഇരുവരെയും കണ്ടെത്തുകയും ചെയ്തു. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ യുവാവിനെതിരേ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും കേസെടുത്തിരുന്നു. റിമാൻഡിലായ വിജയ് മേർ ആഴ്ചകൾക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീട്ടിലെ പ്രസവം ആശങ്കാജനകം: നിയമനിർമാണം വേണമെന്ന് ഐഎംഎ

0
തിരുവനന്തപുരം: ആരോഗ്യമേഖലയിൽ ലോകനിലവാരം പുലർത്തുന്ന കേരളത്തിൽ ചിലയിടത്ത് വീടുകളിലെ പ്രസവം പ്രോത്സാഹിപ്പിക്കപ്പെടുന്നത്...

കൂടൽമാണിക്യം ദേവസ്വം കഴകം ജോലിക്ക് ഈഴവ വിദ്യാർത്ഥിക്ക് അഡ്വൈസ് മെമ്മോ

0
ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം കഴകം ജോലിക്ക് ഈഴവ വിദ്യാർത്ഥിക്ക് അഡ്വൈസ്...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് യുഡിഎഫ്

0
മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് എന്ന്...

കുവൈത്ത് ഓയിൽ കമ്പനി സൈറ്റിൽ ഉണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു

0
കുവൈത്ത് സിറ്റി : കുവൈത്ത് ഓയിൽ കമ്പനി സൈറ്റിൽ ഉണ്ടായ അപകടത്തിൽ...