പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരേ ക്ലാസില്‍ ഇരുന്ന് പഠിക്കരുത് : താലിബാന്‍

For full experience, Download our mobile application:
Get it on Google Play

കാബൂള്‍ : അഫ്ഗാനിസ്താനില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരേ ക്ലാസില്‍ ഇരുന്ന് പഠിക്കരുതെന്ന് താലിബാന്‍. ഹെറാത്ത് പ്രവിശ്യയിലുള്ള സര്‍ക്കാര്‍, സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് താലിബാന്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. സമൂഹത്തിലെ തിന്മകള്‍ വര്‍ദ്ധിച്ചുവരുന്നതിനുള്ള പ്രധാന കാരണം സഹ വിദ്യാഭ്യാസമാണെന്നാണ് താലിബാന്‍ പറയുന്നത്. അതിനാല്‍ അഫ്ഗാനിലെ കോളേജുകളില്‍ നടപ്പിലാക്കുന്ന സഹ വിദ്യാഭ്യാസം നിര്‍ത്തലാക്കണമെന്നും താലിബാന്‍ വക്താവ് യോഗത്തില്‍ ആവശ്യപ്പെട്ടു.

ഇരു വിഭാഗക്കാര്‍ക്കും വ്യത്യസ്ത ക്ലാസുകള്‍ സജ്ജീകരിക്കണമെന്നാണ് താലിബാന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. വനിതാ അദ്ധ്യാപകരോ മുതിര്‍ന്ന അദ്ധ്യാപകരോ മാത്രമേ പെണ്‍കുട്ടികളെ പഠിപ്പിക്കാവൂവെന്നും താലിബാന്‍ നിര്‍ദ്ദേശിച്ചു. അതേസമയം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യത്യസ്ത ക്ലാസുകള്‍ ഒരുക്കുന്നത് ചെലവ് വര്‍ദ്ധിപ്പിക്കുമെന്നാണ് സര്‍വ്വകലാശാല അധികൃതര്‍ പറയുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥിനികള്‍ക്ക് ഉപരി പഠനം ഉപേക്ഷിക്കേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...

ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം

0
അരൂർ: ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികൻ മരിച്ചു. അരൂക്കുറ്റി...

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...