Tuesday, April 22, 2025 7:40 am

ബലാത്സംഗ കേസ് ; നടൻ വിജയ് ബാബു ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയേക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബലാത്സംഗ കേസിൽ നടൻ വിജയ് ബാബു ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയേക്കും. കേസിൽ താനാണ് ഇരയെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ആണ് വിജയ് ബാബു വ്യക്തമാക്കിയിട്ടുള്ളത്. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും രണ്ടു കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി നേരത്തെ തന്നെ
രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി വിദേശത്തായതിനാൽ തുടർ നടപടികൾ സ്വീകരിക്കാൻ ആയിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പോലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്.

ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. കേസെടുത്തതിന് പിറകെ വിജയ് ബാബു വിദേശത്തേക്ക് കടന്നതിനാൽ പോലീസിന് ഇതുവരെയും ഇയാളെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. പീഡന പരാതിക്ക് പിന്നാലെ ഇന്നലെ രാത്രിയോടെ ഫേസ്ബുക്ക് ലൈവിലൂടെ ആരോപണം നിഷേധിച്ച് വിജയ് ബാബു രംഗത്തെത്തിയിരുന്നു. പരാതിക്കാരിയുടെ പേരടക്കം വെളിപ്പെടുത്തിയായിരുന്നു ഫേസ്ബുക്ക് ലൈവ്. ഇതോടെയാണ് പോലീസ് ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസെടുക്കാൻ തീരുമാനിച്ചത്. ഫിലിപ് ആന്റ് ദി മങ്കി പെൻ, പെരുച്ചാഴി, ആട്, ആട് 2, മുദ്ദുഗൗ, ഹോം, സൂഫിയും സുജാതയും തുടങ്ങിയ സിനിമകളുടെ നിർമ്മാതാവായ വിജയ് ബാബു നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ അപമാനിക്കുകയോ വ്യക്തിപരമായി ആക്രമിക്കുകയോ അല്ലെങ്കിൽ പ്രതിച്ഛായയും വ്യക്തിത്വവും നശിപ്പിക്കാൻ ശ്രമിക്കുന്നതോ ആയവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് പരാതിക്കാരി ‘Women Against Sexual Harassment’  ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. വിജയ് ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിട്ടുള്ളത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

18 കി​ലോ തി​മിം​ഗ​ല ഛർ​ദ്ദിൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു​പേ​രെ വ​നം വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്തു

0
കോ​യ​മ്പ​ത്തൂ​ർ: 18 കി​ലോ തി​മിം​ഗ​ല ഛർ​ദ്ദിൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു​പേ​രെ വ​നം...

നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം ഇ​ത്ത​വ​ണ ആ​രെ ഗോ​ദ​യി​ലി​റ​ക്കു​മെ​ന്ന ച​ർ​ച്ച സ​ജീ​വം

0
മ​ല​പ്പു​റം : നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം ഇ​ത്ത​വ​ണ ആ​രെ ഗോ​ദ​യി​ലി​റ​ക്കു​മെ​ന്ന ച​ർ​ച്ച...

പി.​വി. അ​ൻ​വ​റി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ വ​ഴി തേ​ടി കോ​ൺ​ഗ്ര​സ്

0
മ​ല​പ്പു​റം : നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പ് യു.​ഡി.​എ​ഫ്​ പ്ര​വേ​ശ​നം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ...

പുതിയ പാപ്പ വരുന്നതുവരെ ചുമതലകൾ ‘കാമെർലെംഗോ’ പദവി കർദിനാൾക്ക്

0
വത്തിക്കാൻ സിറ്റി: പുതിയ മാർപാപ്പ തെരഞ്ഞെടുക്കപ്പെടുന്നതുവരെ ‘കാമെർലെംഗോ’ എന്ന പദവിയിലുള്ള കർദിനാളാണ്...