കൊച്ചി : ഹൈ കോടതി അഭിഭാഷകനായ അഡ്വ. ജഹാംഗീറിനെതിരെ സ്ത്രീപീഡനക്കേസ്. കോഴിക്കോട് സ്വദേശിനിയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എലത്തൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. 2021 മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ നടക്കാവിലെ ഒരു ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് 34 കാരിയുടെ മൊഴി.
മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയിട്ടുണ്ട്. ജഹാംഗീറിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും മുപ്പതിലധികം സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്നും ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സമൂഹമാധ്യമം മുഖേന അറിയിച്ചിട്ടുണ്ട്.