ചെങ്ങന്നൂര്‍ : കെഎസ്‌ഇബി കരാര്‍ ജീവനക്കാരന്‍ ജോലിക്കിടെ ഷോക്കേറ്റു മരിച്ചു. ചെട്ടികുളങ്ങര ഈരഴ വടക്ക് കൈപ്പള്ളി കുളങ്ങര വീട്ടില്‍ വാസുദേവന്റെയും ഷീബയുടെയും മകന്‍ വിശാഖ് (31) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ കല്ലിശേരി ഇലക്‌ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ തിരുവന്‍വണ്ടൂര്‍ വനവാതുക്കര വാരണത്തു പടിക്കല്‍ (എല്‍. ടി. റീ കണ്ടീഷന്‍ )പഴയ ലൈന്‍ കമ്പികള്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിശാഖിനെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിശാഖിന്റെ സംസ്‌കാരം പിന്നീട്. ഭാര്യ : അനഘ. മകള്‍ : വാമിക.
കെഎസ്‌ഇബി കരാര്‍ ജീവനക്കാരന്‍ ജോലിക്കിടെ ഷോക്കേറ്റു മരിച്ചു
RECENT NEWS
Advertisment