അമൃത്സര്‍: അന്തേവാസികളായ യുവതിയെയും മധ്യവയസ്കയെയും ബലാല്‍സംഗം ചെയ്ത കേസില്‍ പഞ്ചാബിലെ ആശ്രമ മേധാവിമാര്‍ അറസ്റ്റില്‍. ഗിര്‍ദാരി നാഥ്, വരീന്ദര്‍ നാഥ് എന്നിവരാണ് പിടിയിലായത്.
25ഉം 40ഉം വയസുള്ളവരാണ് പീഡനത്തിന് ഇരയായത്. പട്ടികജാതി കമീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ആശ്രമത്തില്‍ റെയ്ഡ് നടത്തിയ പോലീസ് സംഘമാണ് ഇരകളെ രക്ഷപ്പെടുത്തിയത്. സൂരജ് നാഥ്, നച്ചര്‍ നാഥ് എന്നീ ആശ്രമത്തിലെ അന്തേവാസികളും പീഡിപ്പിച്ചതായി ഇരകള്‍ പരാതിപ്പെട്ടു. ആശ്രമത്തില്‍ കഴിഞ്ഞിരുന്ന ഇരകള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ മാര്‍ഗമില്ലാതിരുന്നു. ഇതേ തുടര്‍ന്ന് ഇരകളിലൊരാള്‍ പ്രതിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചാണ് വിവരം ബന്ധുക്കളെ അറിയിച്ചതെന്ന് ഡി.എസ്.പി ഗുരുപ്രതാപ് സിങ് സഹോത പറഞ്ഞു.