തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൂട്ടബലാത്സംഗം. ശീതള പാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കിയ ശേഷം അഞ്ച് പേര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. തിരുവനന്തപുരം അടിമലത്തുറയിലാണ് സംഭവം.
യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടിമലത്തുറ സ്വദേശിയായ യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ബാക്കി നാല് പ്രതികള്‍ ഒളിവിലാണ്. യുവതിയെ വീട്ടില്‍ വിളിച്ചു വരുത്തിയ ശേഷം ശീതള പാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കി പീഡിപ്പിക്കുകയായിരുന്നു. രണ്ട് വീടുകളില്‍ വെച്ചാണ് പീഡനത്തിനിരയാക്കിയതെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.