ഫ്ലാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി വീണുമരിച്ച കേസില്‍ ഫ്ലാറ്റുടമയ്‌ക്കെതി‌രെ ഗുരുതര ആരോപണവുമായി കുമാരിയുടെ ഭര്‍ത്താവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഫ്ലാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി വീണുമരിച്ച കേസില്‍ ഫ്ലാറ്റുടമയ്‌ക്കെതി‌രെ ഗുരുതര ആരോപണവുമായി കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍. കേസുമായി മുന്നോട്ട് പോവരുതെന്ന് ഫ്ലാറ്റുടമ ആവശ്യപ്പെട്ടതായും പണം തരാമെന്ന് വാഗ്ദാനം ചെയ്തതായും ശ്രീനിവാസന്‍ പറഞ്ഞു. ഉടമയുടെ ബന്ധുക്കള്‍ വെള്ളപ്പേപ്പറില്‍ ഒപ്പുവെപ്പിച്ചതായും ശ്രീനിവാസന്‍ ആരോപിച്ചു.

ജോലിക്കാരിയുടെ ഭര്‍ത്താവും കുടുബാംഗങ്ങളുമാണ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. കണ്ണിന് ശരിയായ രീതിയില്‍ കാഴ്ചയില്ലാത്ത ശ്രീനിവാസന്‍റെ പക്കല്‍ നിന്നും നിര്‍ബന്ധിച്ച്‌ വെള്ളപപ്പറില്‍ ഒപ്പിടുവിക്കുകയായിരുന്നു. ഫ്ലാറ്റുടമയുടെ ബന്ധുക്കളും ഡ്രൈവറുമാണ് വന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു. ആശുപത്രിയില്‍ നിന്നും വളരെ മോശം അനുഭവമാണ് ഉണ്ടായത്. കോവിഡ് പോസിറ്റീവാണെന്ന് ആരോപിച്ച്‌ കുമാരിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നത് വൈകിപ്പിക്കുകയാണ്. ഇംതിയാസിന്‍റെ ബന്ധുക്കളും ആശുപത്രി അധികൃതരും ചേര്‍ന്ന് ബുദ്ധിമുട്ടിച്ചുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

ഫ്ലാറ്റില്‍ നിന്നും ചാടിയ സേലം സ്വദേശിനി കുമാരി(55) ഞായറാഴ്ചയാണ് മരിച്ചത്. ഫ്ലാറ്റില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ പാര്‍ക്കിങ്ങിനു മുകളിലേക്കു വീണു പരുക്കേറ്റ ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്നു. മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ലാറ്റിന്‍റെ ആറാം നിലയിലെ ഇംതിയാസ് അഹമ്മദിന്‍റെ ഫ്ലാറ്റിലെ ജോലിക്കാരിയായിരുന്നു കുമാരി.

രാത്രി അടുക്കളയില്‍ ഉറങ്ങാന്‍ കിടന്ന കുമാരിയെ രാവിലെ താഴെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇക്കാര്യം ഫ്ലാറ്റ് ഉടമ തന്നെയാണ് പോലീസിനെ അറിയിച്ചത്. ജോലിക്കാരി രക്ഷപ്പെടുന്നതിനായി സാരികള്‍ കൂട്ടിക്കെട്ടി താഴെയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇംതിയാസ് അഹമ്മദിനെതിരെ ഇവര്‍ക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുക്കുമെന്നു പോലീസ് പറഞ്ഞെങ്കിലും പിന്നീട് അതുണ്ടായില്ല. ഉന്നത സ്വാധീനം മൂലമാണ് ഫ്ളാറ്റ് ഉടമയോട് മൃദുസമീപനം സ്വീകരിക്കുന്നതെന്നാണ് ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...