പട്ടാമ്പി : അയല്‍വാസിയായ 15കാരിയെ ലൈംഗികമായി പീഡിപ്പിച്ച 90കാരന് മൂന്നു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. 2020ല്‍ നടന്ന സംഭവത്തില്‍ കരിമ്പ മൂന്നേക്കര്‍ പരുക്കന്ചോല ചിറയില്‍ വീട്ടില്‍ കോര കുര്യനെതിരെ പട്ടാമ്പി അതിവേഗ കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്.
കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ കല്ലടിക്കോട് സബ് ഇന്‍സ്പെക്ടര്‍ ലീല ഗോപന് ആണ്. കേസില്‍ ഒന്‍പത് സാക്ഷികളെ വിസ്തരിച്ചു, എട്ടു രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാര്‍ ഹാജരായി.