കൊച്ചി : വീട്ടില്‍ അതിക്രമിച്ച് കയറി 14 വയസ്സുകാരിയെ കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതിയായ അന്യസംസ്ഥാന തൊഴിലാളിയുടെ ജാമ്യാപേക്ഷ തള്ളി. ഒഡീഷ സ്വദേശി പ്രദീപ് മല്ലിക്കിന്റെ (34) ജാമ്യാപേക്ഷയാണ് എറണാകുളം പോക്‌സോ കോടതി തളളിയത്. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ സഹോദരനെ മിഠായി വാങ്ങാന്‍ പണം നല്‍കി പറഞ്ഞയച്ച പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
പ്രതി മൊബൈലില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ തുടര്‍ന്നും പീഡിപ്പിച്ചു. പ്രതിയുടെ മൊബൈലില്‍ നിന്ന് ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തതായാണ് വിവരം. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ ബിന്ദു ഹാജരായി.