14കാരിയെ കത്തികാണിച്ച് പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി ; അന്യ സംസ്ഥാന തൊഴിലാളിയുടെ ജാമ്യാപേക്ഷ തള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വീട്ടില്‍ അതിക്രമിച്ച്‌ കയറി 14 വയസ്സുകാരിയെ കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതിയായ അന്യസംസ്ഥാന തൊഴിലാളിയുടെ ജാമ്യാപേക്ഷ തള്ളി. ഒഡീഷ സ്വദേശി പ്രദീപ് മല്ലിക്കിന്റെ (34) ജാമ്യാപേക്ഷയാണ് എറണാകുളം പോക്‌സോ കോടതി തളളിയത്. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ സഹോദരനെ മിഠായി വാങ്ങാന്‍ പണം നല്‍കി പറഞ്ഞയച്ച പ്രതി വീട്ടില്‍ അതിക്രമിച്ച്‌ കയറി പെണ്‍കുട്ടിയെ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

പ്രതി മൊബൈലില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ തുടര്‍ന്നും പീഡിപ്പിച്ചു. പ്രതിയുടെ മൊബൈലില്‍ നിന്ന് ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തതായാണ് വിവരം. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ ബിന്ദു ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...