Wednesday, July 2, 2025 11:01 am

സിഗരറ്റില്‍ ലഹരി മരുന്ന് ചേർത്തു നൽകി പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 19 കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :  കൊടിയത്തൂരില്‍ സിഗരറ്റില്‍ ലഹരി മരുന്ന് ചേർത്തു നൽകി പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 19 കാരന്‍ പോലീസ് പിടിയിൽ. മൂന്ന് വര്‍ഷത്തോളം തുടര്‍ച്ചയായി പ്ലസ്ടു വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായിട്ടുണ്ട്. രക്ഷിതാക്കളുടെ പരാതിയില്‍ ചെറുവാടി സ്വദേശി സി.ടി അഷ്റഫിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 19 കാരനായ സി.ടി അഷ്റഫ് പിടിയിലായത്. എന്‍.ഐ.ടി പരിസരത്തുള്ള സ്കൂളിലെ ബാത്ത്റൂമില്‍ നിന്ന് പുക വരുന്നത് കണ്ട വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ വിവരം അറിയിച്ചതോടെയാണ് പീഡനത്തിന്റെ ചുരുളഴിഞ്ഞത്. അധ്യാപകര്‍ നടത്തിയ പരിശോധനയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി പുകവലിക്കുന്നത് കണ്ടു. മാതാപിതാക്കളെ വിളിച്ച് വരുത്തിയതിന് ശേഷം അധ്യാപകര്‍ സംസാരിച്ചപ്പോഴാണ് ലഹരി നല്‍കിയ ആളെക്കുറിച്ചും പീഡനത്തിന് ഇരയായതിനെപറ്റിയും പെണ്‍കുട്ടി പറഞ്ഞത്.

ഓട്ടോമൊബൈല്‍ വിദ്യാര്‍ത്ഥിയായ അഷ്റഫ് ലഹരി നല്‍കിയ കാര്യവും പീഡിപ്പിച്ച കാര്യവും പെൺകുട്ടി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതോടെ മാതാപിതാക്കള്‍ മുക്കം പോലീസില്‍ പരാതി നല്‍കി. കൊടിയത്തൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളും എൻ.ഐ.ടി പരിസരവും കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിൽപനയിലെ പ്രധാന കണ്ണിയാണ് അഷ്റഫെന്ന് പോലീസ് അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സൂംബാ ഡാൻസ് പദ്ധതിയെ വിമർശിച്ച ടി.കെ അഷ്റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

0
കോഴിക്കോട്: സൂംബാ ഡാൻസ് പദ്ധതിയെ വിമർശിച്ച വിസ്ഡം ജനറൽ സെക്രട്ടറിയും അധ്യാപകനുമായ...

പ്രായപൂർത്തിയായവരിലെ അകാല മരണത്തിന് കൊവിഡ് വാക്‌സിനുമായി ബന്ധമില്ലെന്ന് ഐസിഎംആർ പഠനം

0
ന്യൂഡൽഹി : പ്രായപൂർത്തിയായവരിലെ അകാല മരണത്തിന് കൊവിഡ് വാക്‌സിനുമായി ബന്ധമില്ലെന്ന് ഐസിഎംആർ...

ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തിൽ പ്രൊ​ഫ​ഷണൽ മീ​റ്റ് സംഘടിപ്പിച്ചു

0
പ​ത്ത​നം​തി​ട്ട : മോ​ദി സർ​ക്കാ​രി​ന്റെ വി​ക​സ​നനേ​ട്ട​ങ്ങൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ബി​...

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. പവന്...