തിരുവനന്തപുരം : പീഡനക്കസില്‍ പ്രതികളായ പോലീസുദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് കീഴുദ്യോഗസ്ഥന്‍ എന്ന് എസ്പി. അറസ്റ്റ് ഉടന്‍ ഉണ്ടാവണം ഡിജിപിയുടെ വക ഫയറിംങ്. പോലീസ് അസോസിയേഷന്‍ നേതാവായിരുന്ന സിഐ സൈജുവിനെ അറസ്റ്റ് ചെയ്യേണ്ടി വന്നേക്കും. കടുത്ത അച്ചടക്ക നടപടി എടുത്തിട്ടും 2 ഇന്‍സ്‌പെക്ടര്‍മാരെ അറസ്റ്റ് ചെയ്യാതെ മുന്‍കൂര്‍ ജാമ്യം നേടാന്‍ ഒത്തുകളിച്ചെന്ന റിപ്പോര്‍ട്ടില്‍ തിരുവനന്തപുരം റൂറല്‍ എസ്‌പിക്ക് കടുത്ത ഭാഷയില്‍ ഡിജിപിയുടെ വിമര്‍ശനം എത്തുന്ന സാഹചര്യത്തിലാണ് ഇത്. ഡിജിപി വിളിച്ചു ചേര്‍ത്ത ക്രൈം കോണ്‍ഫറന്‍സിലാണിത്.
അയിരൂര്‍, മലയിന്‍കീഴ് സ്റ്റേഷനുകളില്‍ എസ്‌എച്ച്‌ഒമാരായിരുന്ന ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനാണ് റൂറല്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചത്. ഒരാള്‍ പോക്‌സോ കേസിലും രണ്ടാമന്‍ പീഡനക്കേസിലുമാണ് പെട്ടത്. മലയിന്‍കീഴ് മുന്‍ ഇന്‍സ്‌പെക്ടര്‍ക്കു കോടതി ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്തില്ല. ഈ കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നു. അതിന് ശേഷം ആദ്യത്തെ പീഡന കേസില്‍ വ്യജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയെന്ന എഫ് ഐ ആറും ഇട്ടു. അതിന് ശേഷവും അറസ്റ്റ് സംഭവിച്ചില്ല. ഈ സാഹചര്യത്തിലാണ് ഡിജിപിയുടെ വിമര്‍ശനം. സിപിഎം അനുകൂല സംഘടനാ നേതാവാണ് സൈജു. അതുകൊണ്ടാണ് അറസ്റ്റിന് കഴിയാത്തത്.
സൈജു കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടും അനുകൂല ഉത്തരവ് കിട്ടിയതുമില്ല. പിന്നീട് ഈ കേസ് റദ്ദാക്കാന്‍ ഇരയുമായി ചേര്‍ന്ന് ഹൈക്കോടതി സമീപിച്ചു. അതിനിടെയാണ് പഴയ കേസിലെ വ്യാജ രേഖയുണ്ടാക്കലില്‍ കേസ് വന്നത്. അയിരൂര്‍ സിഐയായിരുന്ന ജയ സനിലിനേയും പിടിക്കാനായില്ല. ഇതാണ് ഡിജിപിയെ ക്ഷോഭിപ്പിക്കുന്നത്. ഇവരെ 2 പേരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നു രേഖാമൂലം ഉത്തരവു നല്‍കിയിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നായിരുന്നു ഡിജിപിയുടെ ചോദ്യം.
പരമാവധി ശ്രമിച്ചെന്നും പോലീസുകാര്‍ സഹകരിച്ചില്ലെന്നുമായിരുന്നു എസ്‌പിയുടെ മറുപടി. പോലീസില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാധീനമാണ് ഇതിന് കാരണമെന്നത് വ്യക്തമാണ്. സിഐ സൈജുവിനെ രക്ഷിക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് കാട്ടാക്കട പോലീസ് സ്‌റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനാണ്. ഇതെല്ലാം എല്ലാവര്‍ക്കും അറിയാം. ഇതിനൊപ്പം സംഘടനാ നേതാവെന്ന മുഖവും സൈജുവിന് തുണയാണ്. ഡിജിപിയുടെ നിര്‍ദ്ദേശം മാനിച്ച് ഇനി അറസ്റ്റ് ചെയ്യുമോ എന്നതാണ് അറിയേണ്ടത്. സര്‍ക്കാരും ഇവരെ അറസ്റ്റു ചെയ്യണമെന്ന നിലപാടിലാണ്.
എസ് പിയുടെ മറുപടിയോട് ക്ഷോഭത്തോടെ എഡിജിപി പത്മകുമാറും പ്രതികരിച്ചു. അതു പറയാനാണോ എസ്‌പിമാരെ നിയോഗിച്ചിരിക്കുന്നതെന്നായി എഡിജിപി കെ.പത്മകുമാര്‍ ചോദിച്ചു. അടിയന്തര നടപടി വേണം. ഇത്തരം കേസില്‍ ഒത്തുകളിച്ചാല്‍ അതു സിബിഐക്കു കൈമാറും. അവര്‍ എസ്‌പി വരെയുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ വരുത്തിയ പാളിച്ച എഴുതിവെയ്ക്കുമെന്നും ഡിജിപി പറഞ്ഞു. കാട്ടക്കട പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനാണ് സൈജുവിന്‍റെ കേസൊതുക്കാനുള്ള ഇടനില നില്‍ക്കുന്നത് എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.
സാമൂഹികവിരുദ്ധരുമായി ബന്ധം പുലര്‍ത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി വേഗത്തിലാക്കാന്‍ എസ്‌പിമാര്‍ക്ക് ഡിജിപി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി. അത്തരക്കാര്‍ക്കെതിരെ റാങ്ക് വ്യത്യാസമില്ലാതെ നടപടി സ്വീകരിക്കും. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കൃത്യമായ ഇടവേളകളില്‍ പോലീസ് ആസ്ഥാനത്ത് എസ്‌പിമാരും ഡിഐജിമാരും റിപ്പോര്‍ട്ട് ചെയ്യണം. ലഹരിവസ്തു ഉപയോഗിച്ച ശേഷം ബസ് ഓടിക്കുന്നതു കണ്ടെത്താനായി ബസ് സ്റ്റാന്‍ഡുകളില്‍ പ്രത്യേക കിറ്റ് ഉപയോഗിച്ചു മിന്നല്‍ പരിശോധന നടത്തും. ജനങ്ങളോടു മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും.
പൊതു ഇടങ്ങളില്‍ പരമാവധി സ്ഥലത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ എസ്‌പിമാര്‍ മുന്‍കൈ എടുക്കണം. അടിയന്തര സഹായ നമ്പറായ 112 ല്‍ ലഭിക്കുന്ന കോളുകള്‍ക്കു കുറഞ്ഞ സമയത്തിനുള്ളില്‍ സഹായം ലഭ്യമാക്കണം. നടപ്പാതകള്‍ കയ്യേറി വാഹനം പാര്‍ക്ക് ചെയ്യുന്നതു തടയുമെന്നും ഡിജിപി അറിയിച്ചു. കഴിഞ്ഞ 6 മാസത്തെ പ്രവര്‍ത്തനമാണ് അവലോകനം ചെയ്തത്. എഡിജിപിമാരായ കെ.പത്മകുമാര്‍, ഷേക്ക് ദര്‍വേഷ് സാഹിബ്, ടി.കെ.വിനോദ് കുമാര്‍, എം.ആര്‍.അജിത് കുമാര്‍, തുമ്മല വിക്രം, ഗോപേഷ് അഗര്‍വാള്‍, എച്ച്.വെങ്കിടേഷ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.