യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വി.ശിവൻകുട്ടിയുടെ ആശ്വാസ വാക്കുകള്‍

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : എനിക്കും കുറെയേറെ തല്ലും അടിയും ഒക്കെ കിട്ടിയിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിൽ ഇതൊക്കെ പതിവാണ്. കാര്യമാക്കേണ്ട. ഭാവിയിലേക്ക് ഇതൊക്കെ ആവശ്യമായി വരും. കളമശേരിയിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടെ പോലീസിന്‍റെ മർദനം ഏറ്റുവാങ്ങിയ ശേഷം കീറിയ മുണ്ടും ഷർട്ടും മുറിവുകളുമായി എത്തി മൂവാറ്റുപുഴയിലെ പൊതുചടങ്ങിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മന്ത്രി വി.ശിവൻകുട്ടി ആശ്വസിപ്പിച്ചത് കണ്ടുനിന്നവരിൽ ചിരി പടർത്തി.

ലാത്തിച്ചാർജിൽ പരുക്കേറ്റ എൽദോ ബാബുവിനെയാണ്  മന്ത്രി ആശ്വസിപ്പിച്ചത്. ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി പങ്കെടുത്ത ഫോക്കസ് സ്കൂൾ പദ്ധതി ഉദ്ഘാടന ചടങ്ങിലാണ് എൽദോ ബാബു കീറിയ മുണ്ടും ഷർട്ടുമായി എത്തിയത്. മാർച്ചിൽ പങ്കെടുത്ത ശേഷം നേരെ മന്ത്രി പങ്കെടുത്ത ചടങ്ങിൽ എത്തുകയായിരുന്നു. എൽദോ ബാബുവിന്‍റെ വേഷം ശ്രദ്ധിച്ച മന്ത്രി ചടങ്ങ് പൂർത്തിയായി പുറത്തേക്കിറങ്ങിയപ്പോൾ അടുത്തു വിളിച്ച് വിവരം അന്വേഷിച്ചു. യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെ ഉണ്ടായ പോലീസ് ലാത്തിച്ചാർജിനിടെ സംഭവിച്ചതാണെന്നു പറഞ്ഞപ്പോഴായിരുന്നു മന്ത്രി ആശ്വസിപ്പിച്ചത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...