Wednesday, July 3, 2024 7:52 am

പത്തൊന്‍പതുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: ബി.എസ്.‌സി നഴ്‌സിങ്ങിനു പഠിക്കുന്ന പത്തൊന്‍പതുകാരിയെ ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ടു തട്ടിക്കൊണ്ടു പോയി കുന്നംകുളത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചു  പീഡിപ്പിച്ച കേസിലെ പ്രതി അറസ്‌റ്റില്‍. പാലക്കാട്‌ പട്ടാമ്പി നാഗലശേരി നെല്ലിക്കാട്ടിരി കല്ലടേത്ത്‌ ലത്തീഫി(40)നെയാണ്‌ കീഴ്‌വായ്‌പൂര്‍ ഇന്‍സ്‌പെക്‌ടര്‍ സി.ടി. സഞ്‌ജയിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. കഴിഞ്ഞ ആറിനു കുന്നന്താനത്തു വീടിനു സമീപത്തുനിന്നാണ്‌ ഇയാള്‍ പെണ്‍കുട്ടിയെ പള്‍സര്‍ ബൈക്കില്‍ കയറ്റിക്കൊണ്ടു പോയത്‌. മല്ലപ്പള്ളി വരെ പോയി വരാമെന്നു പറഞ്ഞാണ്‌ പോയത്‌.

എന്നാല്‍, എറണാകുളം വഴി കുന്നംകുളത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചു ശനിയാഴ്‌ച രാവിലെ വരെ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ ഫോണിന്റെ സിം കാര്‍ഡും നശിപ്പിച്ചു. തുടര്‍ന്ന്‌ പ്രതിയുടെ ഫോണില്‍നിന്നു പെണ്‍കുട്ടിയെകൊണ്ടു വീട്ടിലേക്കു ശബ്‌ദസന്ദേശം അയപ്പിച്ചു. താന്‍ കണ്ണൂര്‍ സ്വദേശിയായ അനോഖിനൊപ്പം പോയിരിക്കുകയാണെന്നും ഉടന്‍ തിരികെയെത്തുമെന്നാണ്‌ പറഞ്ഞത്‌. വീട്ടുകാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന്‌ പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി.

സൈബര്‍ സെല്‍ മുഖേന ലഭിച്ച ലത്തീഫിന്റെ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ ഈരാറ്റുപേട്ട സ്വദേശി നിയാസ്‌ ആണെന്നാണ്‌ പറഞ്ഞത്‌. ഇയാളെ പോലീസ്‌ ചോദ്യംചെയ്‌തപ്പോള്‍ പെണ്‍കുട്ടി കണ്ണൂരുണ്ടെന്നും തിരികെ വിളിക്കുമെന്നും അറിയിച്ചു. എട്ടിനു രാവിലെ കീഴ്‌വായ്‌പൂര്‍ ഇന്‍സ്‌പെക്‌ടറെ വിളിച്ച പെണ്‍കുട്ടി പിറ്റേന്നു സ്‌റ്റേഷനില്‍ ഹാജരാകാമെന്ന്‌ അറിയിച്ചു. പിന്നീട്‌ കുട്ടിയുടെ വിളി വന്നത്‌ 10 നു രാവിലെയാണ്‌. താന്‍ ട്രാപ്പിലാണെന്നും രക്ഷിക്കണമെന്നുമായിരുന്നു കുട്ടി നല്‍കിയ സന്ദേശം. കസ്‌റ്റഡിയിലെടുത്തു മടങ്ങുംവഴി തനിക്കു കോവിഡുണ്ടെന്നു പറഞ്ഞ്‌ ഇയാള്‍ പോലീസുകാരുടെ ശരീരത്തില്‍ തുപ്പുകയും മാന്തുകയും ചെയ്‌തു.

ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു നടത്തിയ പ്രാഥമിക പരിശോധനയില്‍ കോവിഡില്ലെന്നു കണ്ട്‌ ഇയാളെ കീഴ്‌വായ്‌പൂര്‌ പോലീസ്‌ സ്‌റ്റേഷനിലെത്തിച്ചു. പോലീസ്‌ സൈബര്‍ സെല്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ കുന്നംകുളത്തു കാടുപിടിച്ചു കിടക്കുന്ന സ്‌ഥലത്തിനു നടുവിലുള്ള ആളൊഴിഞ്ഞ വീട്ടിലെത്തിയത്‌. സ്‌ഥലത്തു ചെന്ന കീഴ്‌വായ്‌പുര്‍ പോലീസ്‌ ഇരുവരെയും കസ്‌റ്റഡിയിലെടുത്തു നാട്ടിലേക്കു തിരിച്ചു. അതിനിടെയാണ്‌ താന്‍ കോവിഡ്‌ രോഗിയാണെന്ന്‌ പറഞ്ഞു പ്രതി ബഹളമുണ്ടാക്കിയത്‌. ഇയാള്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്‌.

ഷെയര്‍ ചാറ്റില്‍ സുല്‍ത്താന്‍ എന്ന പേരില്‍ പ്രൊഫൈലുണ്ടാക്കി, ഫോട്ടോഷോപ്പ്‌ ചെയ്‌തു സുന്ദരമാക്കിയ ചിത്രമാണ്‌ പോസ്‌റ്റ്‌ ചെയ്‌തിരുന്നത്‌. നിരവധി പെണ്‍കുട്ടികളെ സമാനരീതിയില്‍ ഇയാള്‍ വലയിലാക്കിയിട്ടുണ്ട്‌. പോലീസ്‌ പിടിച്ചെടുത്ത ഫോണില്‍നിന്ന്‌ ഇയാള്‍ ഒരേ സമയം 14 പെണ്‍കുട്ടികളുമായി ചാറ്റ്‌ ചെയ്‌തിരുന്നുവെന്നു വ്യക്‌തമായി.18-20 പ്രായപരിധിയിലുള്ള പെണ്‍കുട്ടികളെയാണ്‌ ലക്ഷ്യമിട്ടിരുന്നത്‌. പീഡിപ്പിച്ചശേഷം പെണ്‍കുട്ടികളില്‍നിന്നു പണവും വാങ്ങിയിരുന്നു. ഇവിടെയും അതിനു ശ്രമം നടന്നിരുന്നു. രക്ഷിതാക്കളെ പോലീസ്‌ വിലക്കിയതിനാല്‍ പണം നല്‍കിയില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദേവദാസിന് ചോറുരുള നല്‍കി ഉദ്ഘാടനം ; ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകള്‍ക്ക് ഇനി ഒരു...

0
തൃശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയിലെ കരിവീരന്‍മാര്‍ക്ക് ഇനി സുഖചികിത്സയുടെ കാലം. ഒരു മാസക്കാലമാണ്...

മാന്നാര്‍ കൊലക്കേസ് : പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

0
ആലപ്പുഴ : മാന്നാറിൽ 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന...

നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി ഇന്ന് രാജ്യസഭയിൽ മറുപടി പറയും

0
ഡല്‍ഹി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന്‍റെ ആദ്യഘട്ടം ഇന്ന് അവസാനിക്കും. പ്രധാനമന്ത്രി...

പൂനെ പോർഷെ അപകടം : ഡ്രൈവറെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയുടെ പിതാവിനും മുത്തച്ഛനും ജാമ്യം

0
പൂനെ: പോർഷെ കാറിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട കേസിലെ പ്രതിയായ പതിനേഴുകാരന്റെ പിതാവിനും...