മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ് ; മലയാളി യുവ ഡോക്ടറോട് ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വിവാഹ വാദ്ഗാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മലയാളി യുവ ഡോക്ടറോട് ഉടന്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിയായ ലത്തീഫ് മുര്‍ഷിദ് നല്‍കിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റു ചെയ്ത് തൊടുപുഴ കോടതിയില്‍ ഹാജരാക്കണമെന്ന് പോലീസിന് നിര്‍ദേശം നല്‍കി. വിവാഹ വാഗ്ദാനം നല്‍കി തൊടുപുഴ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച്‌ പണം തട്ടിയെന്ന കേസിലാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ജോലി ചെയ്തിരുന്ന കൊട്ടാരക്കര നിലമേല്‍ സ്വദേശിയായ ലത്തീഫ് മുര്‍ഷിദ് അറസ്റ്റിലാവുന്നത്. മാര്‍ച്ച്‌ മൂന്നിന് അറസ്റ്റു ചെയ്ത ലത്തീഫ് മുര്‍ഷിദ് റിമാന്‍ഡിലായെങ്കിലും പിന്നീട് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചു. തുടര്‍ന്ന് കേസില്‍ നിന്ന് പിന്‍മാറാന്‍ ഭീക്ഷണിപ്പെടുത്തിയോടെ ജാമ്യം റദ്ദാക്കാന്‍ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു.

ഫോണ്‍ രേഖകളും വാട്‍സ്‌ആപ്പ് സന്ദേശങ്ങളുമടക്കം പരിശോധിച്ച ശേഷമാണ് കോടതി ഇയാളുടെ ജാമ്യം റദ്ദാക്കി ഉത്തരവിറക്കിയത്. പരാതിക്കാരിയുടെ ഭാഗം കേള്‍ക്കാതെ മുമ്പ് ജാമ്യം നല്‍കിയതും ജാമ്യം റദ്ദാക്കുന്നതിന് കാരണമായി. ഇതിനെതിരെ പ്രതിയായ ലത്തീഫ് മുര്‍ഷിദ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഹൈക്കോടതിയുടെ നിലപാട് ശരിവെച്ചു. ഉടന്‍ തോടുപുഴ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങനാണ് നിര്‍ദേശം.

ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാന്‍ പോലും തൊടുപുഴ പോലീസ് തയാറായില്ലെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതുവരെ പോലിസ് മൗനം പാലിച്ചുവെന്നും ഇവര്‍ ആരോപണമുന്നയിക്കുന്നുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. സുപ്രീംകോടതി ഉത്തരവ് ലഭിച്ചാലുടന്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...