കാഞ്ഞാര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ നിരവധി തവണ പീഡിപ്പിച്ച മന്നാംകണ്ടം ചാറ്റുപാറ കുടിയില്‍ മനുവിനെ (26) കാഞ്ഞാര്‍ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞാറില്‍ താമസിക്കുന്ന യുവതി തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാനായി പോകുന്നതിനിടെയാണ് ബസ് ക്ലീനറായ പ്രതിയുമായി അടുപ്പത്തിലായത്.
വിവാഹ വാഗ്ദാനം നല്‍കി പ്രതി യുവതിയെ അടിമാലിയിലെ സ്വന്തം വീട്ടിലും യുവതിയുടെ വീട്ടിലും ഇടുക്കിയിലെ സ്വകാര്യ ലോഡ്ജിലും മൂന്നു വര്‍ഷമായി നിരന്തരം പീഡിപ്പിക്കുകയായിരുന്നു. അടുത്ത നാളില്‍ കല്യാണം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോഴാണ് പ്രതിക്ക് ഭാര്യയും മൂന്നു കുട്ടികളുമുണ്ടെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ കാഞ്ഞാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.